ജോലിക്ക് പോകാനുള്ള ഓട്ട പാച്ചിലിനിടയിൽ നല്ല ആഹാരം ഉണ്ടാക്കാൻ പലപ്പോഴും സമയം കിട്ടാറില്ല. എന്നാലും ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനും പറ്റില്ല. അങ്ങനെയുള്ളപ്പോൾ വളരെ എളുപ്പത്തിൽ എണ്ണയില്ലാതെ തയ്യാറാക്കാൻ സാധിക്കുന്ന ചില ലഘുഭക്ഷണങ്ങൾ പരിചയപ്പെട്ടാലോ...

മധുരക്കിഴങ്ങ് സാലഡ്

വറുത്ത മധുരക്കിഴങ്ങ്, കറുത്ത പയർ, അവക്കോഡോ, ധാന്യം, കുറച്ച് നാരങ്ങനീര് എന്നിവയുപയോഗിച്ച് സ്വാദിഷ്ടമായ സാലഡ് തയ്യാറാക്കി ഓഫീസിൽ കൊണ്ടുപോകാം.

ബീറ്റ് റൂട്ട് റൈത്ത

ഓഫീസിൽ കൊണ്ടു പോകാൻ പറ്റുന്ന മികച്ച ലഘുഭക്ഷണമാണ് തൈരിലുണ്ടാക്കുന്ന ബീറ്റ് റൂട്ട് റൈത്ത. കുറച്ച് ജീരകം, മല്ലിയില, നാരങ്ങ നീര് എന്നിവ കൊണ്ടൊന്നത് താളിച്ചും കൂടെ എടുത്താൽ ഇനി വേറൊന്നും വേണ്ട.

സുക്കിനി ബോട്ട്

ഉത്തരേന്ത്യയിൽ ധാരാളമായി കാണുന്ന സുക്കിനി കേരളത്തിലേക്ക് എത്തിയിട്ട് അധികനാളായിട്ടില്ല. ഇവ കുറുകെ കീറി അതിന്റെ ഉള്ളിൽ തക്കാളി, ഉള്ളി, മസാലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം നിറയ്ക്കാം. ശേഷം ചീസ് ഉപയോഗിച്ച് ടോപ്പ് ചെയ്ത് പാകമാകുന്നത് വരെ ചൂടാക്കാം.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് വേവിച്ചെടുക്കാം. നന്നായി വെത്ത ഉരുളക്കിഴങ്ങിൽ ആവശ്യമുള്ള മസാല ചേർത്ത് ഒന്ന് താളിച്ചെടുക്കാം. ശേഷം ക്രീമി യോഗർട്ട് ഡിപ്പായുപയോഗിച്ച് കഴിക്കാം.

കടല-ചീര ചാട്ട്

വേവിച്ച കടല, ചീര, തക്കാളി, ഉള്ളി, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചാട്ട് ഓഫീസിൽ കൊണ്ടു പോകാൻ സാധിക്കുന്ന മികച്ച ഒരു ലഘുഭക്ഷണമാണ്. തയ്യാറാക്കാൻ അധിക സമയം വേണ്ടി വരുന്നില്ല എന്നതും ലഘുഭക്ഷണങ്ങളുടെ കൂട്ടത്തിൽ ചാട്ടിനെ പ്രിയമാക്കുന്നു.

ഓട്ട്സ്-ചിയാ പുട്ടിംഗ്

കുറച്ച് ഓട്സും ചിയാ വിത്തും ഒരു രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കാം. രാവിലെ ഇതുപയോഗിച്ച് പാലിലോ, യോഗർട്ടിലോ പുട്ടിംഗ് ഉണ്ടാക്കി നോക്കൂ.. ഓഫീസിൽ കൊണ്ടുപോകാൻ പറ്റുന്ന സ്വാദിഷ്ടമായ ലഘുഭക്ഷണം തയ്യാർ. രുചിക്ക് അൽപോ തേനോ പഴവർഗങ്ങളോ ചേർക്കാവുന്നതാണ്.

പച്ചക്കറിയും ഗ്രീക്ക് യോഗർട്ടും

കാരറ്റ്, കാപ്സിക്കം, സെലറി എന്നിവ നീളത്തിൽ അരിഞ്ഞ് ഗ്രീക്ക് യോഗർട്ടിൽ മുക്കി കഴിക്കാം. ആരോഗ്യ പ്രദവും രുചികരവുമായ മികച്ച ലഘുഭക്ഷണമാണിത്.

വെള്ളരിക്ക സാൻവിച്ച്

വെള്ളരിക്ക, ശതകുപ്പ, തക്കാളി, യോഗർട്ട്, ബ്രട്ട് എന്നിവ ഉപയോഗിച്ച് അടിപൊളിയായി സാൻവിച്ച് ഉണ്ടാക്കാം. ആരോഗ്യപ്രദവും എന്നാൽ സമയ ലാഭവുമാണിത്.

Read Next Story