Diabetes Diet

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ

ഇലക്കറികൾ

ചീര, കെയ്ൽ തുടങ്ങിയ പച്ചക്കറികളിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് മികച്ചതാണ്. ഇത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു.

ചിയ വിത്തുകൾ

ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ധാന്യങ്ങൾ

ക്വിനോവ, ബാർലി, ഓട്സ് തുടങ്ങിയ ധാന്യങ്ങളിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും.

നട്സ്

ബദാം, വാൽനട്ട്, പിസ്ത എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ്. ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ ആൻറി ഓക്സിഡൻറുകളും നാരുകളും നിറഞ്ഞതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

ഗ്രീക്ക് യോഗർട്ട്

കാർബോ ഹൈഡ്രേറ്റ് കുറവും ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ ഗ്രീക്ക് യോഗർട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മികച്ചതാണ്.

അവോക്കാഡോ

അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇവയിൽ നാരുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Read Next Story