Home> World
Advertisement

യെമനില്‍ സൈനിക കേന്ദ്രത്തില്‍ ചാവേര്‍ സ്ഫോടനം: 60 മരണം

യെമനില്‍ ഉത്തര ഏദെനിലെ സൈന്യത്തിന്‍റെ പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

യെമനില്‍ സൈനിക കേന്ദ്രത്തില്‍ ചാവേര്‍ സ്ഫോടനം: 60 മരണം

ഏദെന്‍: യെമനില്‍  ഉത്തര ഏദെനിലെ സൈന്യത്തിന്‍റെ പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിശീലന കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ച്‌ കയറ്റിയ ശേഷം അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു.  
 മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

പുതിയതായി നിയമനം ലഭിച്ചവരുടെ ചടങ്ങ് നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പിന്നില്‍ അല്‍-ക്വയ്ദ തീവ്രവാദികളാണോ അതോ ഇസ്ലാമിക് സ്‌റ്റേറ്റ് ആണോ എന്നത് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

2015 മാര്‍ച്ചിനു ശേഷം യെമനില്‍ വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 6,600 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 25 ലക്ഷം പേര്‍  വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്.

Read More