Home> World
Advertisement

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ഉയിർപ്പിന്റെ ഓർമ്മയിൽ വിശ്വാസികൾ

യുദ്ധത്തിന്റെ ഭീകരത തളംകെട്ടി നിൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സമാധാനത്തിനായി എല്ലാവരും പ്രവർത്തിക്കണമെന്നും മാർപാപ്പ

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ഉയിർപ്പിന്റെ ഓർമ്മയിൽ വിശ്വാസികൾ

പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പാതിരാകുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായ ശേഷമുള്ള ഈസ്റ്ററിനെ ആഘോഷമാക്കുകയാണ് വിശ്വാസികൾ. 
സെൻറ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. യുദ്ധത്തിന്റെ ഭീകരത തളംകെട്ടി നിൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സമാധാനത്തിനായി എല്ലാവരും പ്രവർത്തിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ പറയാതെ സൂചിപ്പിക്കുകയായിരുന്നു മാർപാപ്പയുടെ ഈസ്റ്റർ ദിന സന്ദേശം. 
ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനയും നടന്നു. എറണാകുളംം സെന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ചു. തുടർന്ന് കർദിനാൾ ഈസ്റ്റർ ദിന സന്ദേശം നൽകി. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവർത്തികളിൽ നിന്നും എല്ലാ ക്രൈസ്തവരും വിട്ടു നിൽക്കണമെന്നും കർദിനാൾ പറഞ്ഞു. 
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ കാര്‍മികത്വം വഹിച്ചു. ഈസ്റ്റർ സമാധാനത്തിന്റേത് ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. 
പ്രതികാരം ചെയ്യുന്ന എന്ന മനുഷ്യന്റെ സമീപനം ഇല്ലാതാകണമെന്ന് ലത്തീൻ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More