Home> World
Advertisement

സ്ത്രീകള്‍ നിലവിളിച്ചാല്‍ ബലാല്‍സംഗമുണ്ടാകില്ലെന്ന് ഇറ്റാലിയന്‍ കോടതി

സ്ത്രീകള്‍ നിലവിളിക്കാത്തതാണ് ബലാത്സംഗത്തിന് കാരണമെന്ന നിരീക്ഷണവുമായി ഇറ്റാലിയന്‍ കോടതി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എസ്.എയുടേതാണ് റിപ്പോര്‍ട്ട്. ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിട്ടു കൊണ്ടാണ് കോടതിയുടെ വിവാദ പരാമര്‍ശം.

സ്ത്രീകള്‍ നിലവിളിച്ചാല്‍ ബലാല്‍സംഗമുണ്ടാകില്ലെന്ന് ഇറ്റാലിയന്‍ കോടതി

റോം: സ്ത്രീകള്‍ നിലവിളിക്കാത്തതാണ് ബലാത്സംഗത്തിന് കാരണമെന്ന നിരീക്ഷണവുമായി ഇറ്റാലിയന്‍ കോടതി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എസ്.എയുടേതാണ് റിപ്പോര്‍ട്ട്. ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിട്ടു കൊണ്ടാണ് കോടതിയുടെ വിവാദ പരാമര്‍ശം.

യുവതിയെ സഹപ്രവർത്തകൻ മാനഭംഗപ്പെടുത്തുമ്പോൾ നിലവിളിക്കുകയോ സഹായിക്കാനോ ശ്രമിച്ചില്ലെന്നും ലൈംഗിക ആകർഷണം തോന്നുന്ന  തരത്തിൽ സഹപ്രവർത്തകനോട് സംസാരിച്ചുവെന്നുമാണ് കോടതിയുടെ നിരീക്ഷണം. 

കോടതി വിധിയെ തുടർന്ന് കൂടുതൽ അന്വേഷണത്തിന് നീതിന്യായ വകുപ്പ് മന്ത്രി ഉത്തരവിട്ടുണ്ട്. എന്നാൽ പരാമർശത്തെ വിമർശിച്ച് വിവിധ വനിത സംഘടനകളും പ്രതിപക്ഷ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, കോടതി പരാമര്‍ശം രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. വിവിധ വനിത സംഘടനകളും പ്രതിപക്ഷ പാര്‍ട്ടിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Read More