Home> World
Advertisement

ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറപറന്ന്‍ പുഴയിലേയ്ക്ക്...!!

ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറപറന്ന്‍ പുഴയിലേയ്ക്ക്...!!


ബെയ്ജി൦ഗ്: ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറന്ന യുവാവ് ചെന്നുവീണത് പുഴയില്‍...!!

ചൈനയിലെ സുന്‍യി നഗരത്തിലാണ്‌ സംഭവം.

ഡ്രൈവിംഗ് ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് പാസായി ലൈസന്‍സ് കൈവശം കിട്ടി വെറും പത്ത് മിനിറ്റുകള്‍ മാത്രം ശേഷിക്കവേയാണ് യുവാവ്‌ പുഴയില്‍ പതിച്ചത്.

ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ ബാരിക്കേഡുകള്‍ ഇല്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ വേഗത്തില്‍ പായുന്നതിനിടെയാണ് കാര്‍ പുഴയിലേക്ക് പതിച്ചത്. യഥാര്‍ത്ഥത്തില്‍ തനിക്ക് ഡ്രൈവി൦ഗ് ലൈസന്‍സ് കിട്ടിയതിന്‍റെ അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലായിരുന്നു യുവാവ്.

എന്നാല്‍, കാര്‍ പുഴയിലേയ്ക്ക് പതിക്കവേ, കാറിന്‍റെ ഡോര്‍ തുറന്ന് യുവാവ് പുറത്തേയ്ക്ക് ചാടി. പിന്നീട്, ക്രെയ്നിന്‍റെ സഹായത്തോടെ സുരക്ഷാ വിഭാഗം യുവാവിനെ രക്ഷപെടുത്തുകയും കാര്‍ കരയ്ക്ക്‌ കയറ്റുകയും ചെയ്തു.

സുന്‍യി ട്രാഫിക് പോലീസാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍മീഡിയയിലൂടെ വിവരം പങ്കുവെച്ചിരിക്കുന്നത്.

Read More