Home> World
Advertisement

Thank you India; ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യസംഘടന മേധാവി

ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി...

Thank you India; ഇന്ത്യയ്ക്കും  പ്രധാനമന്ത്രിയ്ക്കും നന്ദി  പറഞ്ഞ്  ലോകാരോഗ്യസംഘടന മേധാവി

Geneva: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും  നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി...

കോവിഡ് മഹാമാരിക്കെതിരെ  ഇന്ത്യ നടത്തുന്ന  പോരാട്ടത്തിനും തുടര്‍ച്ചയായി നൽകി വരുന്ന പിന്തുണയ്ക്ക്ക്കുമാണ്  ലോകാരോഗ്യ സംഘടന  (World Health Organisation, WHO) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്  (Tedros Adhanom Ghebreyesus) നന്ദി അറിയിച്ചത്. തന്‍റെ  ട്വിറ്ററിലൂടെയാണ് രാജ്യത്തോടുള്ള നന്ദി അദ്ദേഹം  അറിയിച്ചിരിക്കുന്നത്.

ഇന്ത്യ സ്വന്തമായി കോവിഡ്‌  വാക്സിൻ (Covid Vaccine) നിര്‍മ്മിക്കുകയും അതിനൊപ്പം തന്നെ  അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ,  മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലേക്കും വാക്സിൻ കയറ്റി അയക്കുകയും ചെയ്തിരുന്നു.   ഇന്ത്യയുടെ വാക്സിന്‍ നിര്‍മ്മാണവും വിതരണവും  കണക്കിലെടുത്താണ് അദ്ദേഹം  ഇന്ത്യക്ക്   നന്ദി അറിയിച്ച്  രംഗത്തെത്തിയത്.

"നന്ദി ഇന്ത്യ, നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ  (Corona Virus) നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാകൂ", ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

Also read: Covid Vaccine എത്തിച്ചതിന് ഹനുമാൻ ചിത്രത്തോടൊപ്പം PM Modi-ക്ക് Bolsonaroയുടെ നന്ദി

ഇന്ത്യ നിരവധി രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ കയറ്റുമതി ചെയ്യുന്നുണ്ട്.  വാക്സിൻ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബ്രസീൽ (Brazil) രംഗത്തുവന്നിരുന്നു. കോവിഡിനെ തുരത്താനുള്ള  മൃതസഞ്ജീവനിയാണ് ഇന്ത്യ നല്‍കിയത് എന്നാണ്  ബ്രസീൽ  പ്രസിഡ ന്‍റ്  അറിയിച്ചത്. ലക്ഷ്മണന്‍റെ  ജീവന്‍ രക്ഷിക്കാനുളള മൃതസ്ഞ്ജീവനിക്കായി ഗന്ധമാദനപര്‍വ്വതം കൈയിലേന്തി നീങ്ങുന്ന ഹനുമാന്‍റെ ചിത്രമാണ് നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

അയല്‍രാജ്യങ്ങളെക്കൂടാതെ,  ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്ക്കും ഇന്ത്യ വാക്സിന്‍ കയറ്റി അയയ്ക്കുന്നുണ്ട്.

Read More