Home> World
Advertisement

കോംഗോയിൽ അഗ്നി പർവ്വത സ്ഫോടനം: ലാവ ജനവാസ മേഖലക്ക് അടുത്തേക്ക് നീങ്ങുന്നു

കിഴക്കൻ കോംഗോയിലെ ഗോമാ എയർപോർട്ട് പരിസരത്തേക്കാണ് ലാവ എത്തിയത്

കോംഗോയിൽ അഗ്നി പർവ്വത സ്ഫോടനം: ലാവ ജനവാസ മേഖലക്ക് അടുത്തേക്ക് നീങ്ങുന്നു

കോംഗോ: നൈറഗോംഗോ അഗ്നി പർവ്വതം (Congo) പൊട്ടിത്തെറിച്ചതിനെ തുടർന്ന് കോംഗോ ആശങ്കയിൽ. പൊട്ടിത്തെറിക്ക് പിന്നാലെ ലാവാ ജനവാസ മേഖലയിലേക്ക് എത്തുന്നു.കിഴക്കൻ കോംഗോയിലെ ഗോമാ എയർപോർട്ട് പരിസരത്തേക്കാണ് ലാവ എത്തിയത്. ഉടൻ തന്നെ അധികൃതർ പരിസര വാസികളായ 20 ലക്ഷത്തോളം പേരെയാണ് മാറ്റിയത്.

2002-ലാണ്  നൈറഗോംഗോ പൊട്ടിത്തെറിച്ച് 250 പേർ മരിക്കുകയും 120000 പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തത്.നിലവിലെ കണക്ക് പ്രകാരം ഏതാണ്ട് 3500 ഒാളം പേരാണ് കോംഗോ അതിർത്തി കടന്നത്. മിക്കവാറും പേരും  പേരെയും റവാണ്ടയിലെയും മറ്റും ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയത്.

ലാവയുടെ ഗതി കണക്കിലെടുത്ത് വിറുംഗ നാഷണൽ പാർക്കിലെ ജീവനക്കാരോട് ഗോമാ പ്രദേശത്ത് നിന്നും ഒഴിയാനായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് യു.എന്നിൻറെ വിമാനങ്ങളിലൊന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്.1977 ലും 2002ലുമാണ് ഇതിന് മുൻപ് നൈറഗോംഗോ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചത്. നിരവധി പേരാണ് അപകടങ്ങളിൽ മരിച്ചത്.

ALSO READ: Israel-Palestine conflict: സം​ഘ​ര്‍‌​ഷ​ത്തി​ന് വി​രാ​മം, ഫലം കണ്ടത് ഈ​ജി​പ്തി​ന്‍റെ ഇടപെടല്‍

 
സൈന്യം അടക്കമുള്ള സംവിധാനങ്ങൾ വഴി രക്ഷാ പ്രവർത്തനം വേഗത്തിലാക്കാനാുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ സജ്ജീകരണങ്ങൾ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകായാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More