Home> World
Advertisement

Viral Video: പോകും വഴി ആ റോഡും കൂടിയങ്ങ് പൊളിച്ചു; ഇത് ലോറിയോ റോഡ് പൊളിക്കുന്ന യന്ത്രമോ- വീഡിയോ വൈറൽ

Viral Video: അധികം തിരക്കില്ലാത്ത ഒരു റോഡിലൂടെ ഒരു ലോറിയും പിന്നാലെ രണ്ട് മൂന്ന് കാറുകളും വരുന്നത് വീഡിയോയിൽ കാണാം.

Viral Video: പോകും വഴി ആ റോഡും കൂടിയങ്ങ് പൊളിച്ചു; ഇത് ലോറിയോ റോഡ് പൊളിക്കുന്ന യന്ത്രമോ- വീഡിയോ വൈറൽ

നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന കാലമാണിത്. മൃ​ഗങ്ങളുടെയും, മനുഷ്യരുടെതും അങ്ങനെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. ചിലത് നമ്മളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുമെങ്കിൽ ചിലത് നമ്മളെ ഭയപ്പെടുത്തുന്നതുമാണ്. നമ്മൾ അത്ഭുതപ്പെട്ട് പോകുന്ന നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം. അത്തരത്തിൽ നമ്മളെ പേടിപ്പെടുത്തുന്നതും ഒപ്പം ഭയപ്പെടുത്തുന്നതുമായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

അധികം തിരക്കില്ലാത്ത ഒരു റോഡിലൂടെ ഒരു ലോറിയും പിന്നാലെ രണ്ട് മൂന്ന് കാറുകളും വരുന്നത് വീഡിയോയിൽ കാണാം. റോഡിൽ ഒരു ഭാ​ഗത്ത് ചെറിയൊരു താഴ്ച കാണാം. ഇവിടെ കൂടി ലോറി നീങ്ങുമ്പോൾ പെട്ടെന്ന് ആ റോഡ് പൊളിഞ്ഞ് അവിടെ ഒരു കുഴി രൂപപ്പെട്ടു. ഭാ​ഗ്യവശാൽ ലോറി അപകടത്തിൽപ്പെട്ടില്ല. ലോറിയുടെ പിന്നാലെ വന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടത് കൊണ്ട് ഒരു വലിയ അപകടം ഒഴിവായി. സെക്കൻഡുകൾക്കുള്ളിലാണ് ഇത് സംഭവിക്കുന്നത്. കണ്ട് നിന്നവർ ആകെ ഞെട്ടിയ കാഴ്ചയായിരുന്നു അത്.

Also Read: Viral Video: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ

 

എട്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഒരൽപം ഭയത്തോടെയല്ലാതെ കണ്ടിരിക്കാൻ ആകില്ല. Shocking Video എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പേജിന്റെ പേര് പോലെ തന്നെ ഇതിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ശരിക്കും ഷോക്കിങ്ങ് ആണ്. ഓ​ഗസ്റ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 38k ആളുകളാണ് കണ്ടത്. നിരവധി പേർ ലൈക്കും റീട്വീറ്റും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More