Home> World
Advertisement

Viral Video: കൂട്ടുകാരനെ ആപ്പിൾ കാണിച്ചു കൊതിപ്പിക്കുന്ന കുരങ്ങൻ, വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുരങ്ങ് തന്റെ സുഹൃത്തിനെ ഒരു ആപ്പിൾ കാണിച്ച് എങ്ങനെയൊക്കെയാണ് പ്രലോഭിപ്പിക്കാൻ നോക്കുന്നതെന്ന്. മാത്രമല്ല അവനെ കൊതിപ്പിച്ചുകൊണ്ട് ഒറ്റയ്ക്ക് തിന്നുകയാണ്. നോക്കിയിരിക്കുന്ന കുരങ്ങിന്റെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്.

Viral Video: കൂട്ടുകാരനെ ആപ്പിൾ കാണിച്ചു കൊതിപ്പിക്കുന്ന കുരങ്ങൻ, വീഡിയോ വൈറൽ

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകുക പതിവാണ്. ചിലപ്പോൾ സിംഹങ്ങൾ, കടുവകൾ, ചീറ്റകൾ എന്നിവയുടെ വളരെ ഭയാനകമായ രൂപങ്ങൾ നമുക്ക് സോഷ്യൽ മീഡിയയിലൂടെ കാണാൻ കഴിയും.  ചിലപ്പോൾ വൈറലാകുന്നത് കുരങ്ങുമായി ബന്ധപ്പെട്ട വീഡിയോയായിരിക്കും. മൃഗങ്ങളിൽ കൂടുതൽ കൃസൃതിയുള്ള ഒന്നാണ് കുരങ്ങന്മാർ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  പലപ്പോഴും കുരങ്ങുകൾ അവരുടെ കുസൃതി കൊണ്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  

Also Read: മുതലകൾ മുഖാമുഖം, പിന്നെ നടന്നത്..! വീഡിയോ വൈറൽ 

രണ്ട് കുരങ്ങന്മാരുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണിത്. അതിൽ ഒരാൾ ആപ്പിൾ കൈയിൽ പിടിച്ച് സുഹൃത്തിനെ കൊതിപ്പിക്കുകയാണ്. ഇത് കണ്ട് കൊതിമൂത്ത് നോക്കിയിരിക്കുന്ന രണ്ടാമത്തെ കുരങ്ങനെ എക്സ്പ്രഷൻ ഒന്ന് കാണേണ്ടത് തന്നെയാണ്.   വീഡിയോയിൽ നമുക്ക് കാണാം ഒരു ആപ്പിളുമായി സുഹൃത്തിന്റെ അടുത്തിരിക്കുന്ന കുരങ്ങനെ.  ആദ്യം ഈആപ്പിൾ കാണിച്ചു സുഹൃത്തിനെ പ്രലോഭിപ്പിക്കുന്ന കുരങ്ങൻ പിന്നീട് ഒരു കഷ്ണം പോലും കൊടുക്കാതെ ഒറ്റയ്ക്കിരുന്ന്  കഴിക്കാൻ തുടങ്ങുന്നതും നമുക്ക് കാണാൻ കഴിയും.  പാവം മറ്റേ കുരങ്ങൻ അടുത്തിരുന്നു കൊതിയൂറിയിരിക്കുകയാണ്.  കുറച്ചു തനിക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരുന്നതെങ്കിലും പിന്നീട് മനസിലായി തനിക്ക് ലഭിക്കില്ലെന്ന്.  അത് മനസിലാക്കിയ കുരങ്ങന്റെ ഭാവം ഒന്ന് കാണേണ്ടത് തന്നെയാണ്.   ആപ്പിളിൽ തന്നെ നോക്കിയിരുന്ന അവൻ പിന്നീട് ആപ്പിളിൽ നോക്കാതെ തല ഒരുങ്ങി സൈഡിലേക്ക് ചരിച്ചു വച്ചിരിക്കുന്നതും നിങ്ങൾ കാണാൻ കഴിയും.  അപ്പോഴേക്കും ഇത് അതിന്റെ മുഖം പിടിച്ചുവച്ചു കാണിക്കുകയാണ് ആപ്പിളിനെ.  അങ്ങനെ കാണിച്ചു കാണിച്ച് കൊതിപ്പിച്ച ശേഷം കൂട്ടുകാരന് ലേശം പോലും കൊടുക്കാതെ ഒറ്റയ്ക്ക് അകത്താക്കുകയും ചെയ്തു.  വിഡോസ് കണ്ടാൽ നിങ്ങൾക്കും ചിരി നിർത്താൻ കഴിയില്ല.  വീഡിയോ കാണാം...

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Waow Africa (@waowafrica)

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോ waowafrica എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 213 k വ്യൂസും ധാരാളം ലൈക്‌സും നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More