Home> World
Advertisement

VIral VIdeo : മൂന്ന് സിംഹങ്ങളെ ഒരുമിച്ച് പേടിപ്പിച്ച് കുഞ്ഞൻ കീരി; വീഡിയോ വൈറൽ

Viral Lion vs Mangoose Video : മെട്രോ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വിഡിയോയാണ് ഇത്. ഇതിനോടകം 18 മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

VIral VIdeo : മൂന്ന് സിംഹങ്ങളെ ഒരുമിച്ച് പേടിപ്പിച്ച് കുഞ്ഞൻ കീരി; വീഡിയോ വൈറൽ

ആളുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. പലപ്പോഴും വളരെ വിഷമിച്ച് ഇരിക്കുന്ന സമയങ്ങളിൽ അവയൊക്കെ മറക്കാൻ ഇത്തരം വീഡിയോകൾ കാണുന്നവരുണ്ട്. ഇത്തരം വീഡിയോകളിൽ റീൽസും, സിനിമയുടെ ഭാഗങ്ങളും, വിവാഹങ്ങളുടെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. സന്തോഷവും വിവാഹവേദികളിലെ സന്തോഷവും ഡാൻസും കുസൃതികളും ഒക്കെയാണ് ആളുകൾ വിവാഹങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെടാൻ കാരണം. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹവും അവർ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കാൻ കാരണം. ഇപ്പോൾ മൂന്ന് വലിയ സിംഹങ്ങളെ പേടിപ്പിച്ച് ഓടിക്കുന്ന ഒരു കീരിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിംഹം 

കാട്ടിലെ രാജാക്കന്മാർ എന്ന് അറിയപ്പെടുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. വേട്ടയാടി ഭക്ഷണം കഴിക്കുന്ന മൃഗങ്ങളാണ് സിംഹങ്ങൾ, അവരുടെ ഭക്ഷണ ശൃംഖലയിലെ ഏറ്റവും മേലിൽ നിൽക്കുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. തങ്ങൾ വസിക്കുന്ന സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള സിംഹങ്ങളുടെ കഴിവിനെ തുടർന്നാണ് അവയെ കാട്ടിലെ രാജാക്കന്മാരായി  കരുതുന്നത്. ആനകളെയും കടുവകളെയും ഒന്നും തന്നെ ഇവ ഭയപ്പെടാറില്ല. എന്നാൽ അങ്ങനെയുള്ള സിംഹത്തെ ഭയപ്പെടുത്തുന്ന ഒരു കീരിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ : Viral Video : സിംഹത്തിന്റെ കുട്ടി ഗർജ്ജിക്കാൻ പഠിക്കുന്നത് കണ്ടിട്ടുണ്ടോ?

മെട്രോ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വിഡിയോയാണ് ഇത്. വീഡിയോയിൽ മൂന്ന് പെൺസിംഹങ്ങളാണ് ഉള്ളത്. സിംഹങ്ങൾക്ക് ഇടയിലേക്ക് അടുത്ത തന്നെയുള്ള ഒരു കുഴിയിൽ നിന്ന് പെട്ടെന്നൊരു കീരി വരികെയാണ്. ആ കീരിയെ സിംഹങ്ങൾ  ആക്രമിക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ ആ കുഞ്ഞൻ കീരി സിംഹങ്ങളെ പേടിപ്പിക്കുകയാണ്. സിംഹങ്ങളെ കടിക്കാനും ആക്രമിക്കാനും ഒക്കെ ഈ കീരി ശ്രമിക്കുന്നുണ്ട്. എന്നാൽ തിരിച്ച് ആക്രമിക്കാൻ പോലും ശ്രമിക്കാതെ പേടിച്ച് മാറി പോകുകയാണ് സിംഹങ്ങൾ. എന്നാൽ ഇടയ്ക്ക് ഇവ കൗതുകത്തോടെ കീരിയെ നോക്കുകയും ചെയ്യുന്നുണ്ട്. ഇതിനോടകം 18 മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More