Home> World
Advertisement

Viral Video: കൂളറിൽ നിന്ന് കൂളായി വെള്ളം കുടിച്ച് പൂച്ച- വീഡിയോ വൈറൽ

Viral Video: മൃ​ഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഇത്തരം രസകരമായ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ താൽപര്യമുണ്ടാകും.

Viral Video: കൂളറിൽ നിന്ന് കൂളായി വെള്ളം കുടിച്ച് പൂച്ച- വീഡിയോ വൈറൽ

വൈറൽ വീഡിയോ: സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി രസകരമായ വീഡിയോകൾ പ്രചരിക്കാറുണ്ട്. വളർത്തുമൃ​ഗങ്ങളുടെയും വന്യമൃ​ഗങ്ങളുടെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾ കാണാൻ നിരവധി പേരാണ് ഉള്ളത്. മൃ​ഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഇത്തരം രസകരമായ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ താൽപര്യമുണ്ടാകും.

അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. ഒരു പൂച്ച വെള്ളം കുടിക്കുന്ന മാർ​ഗമാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഒരു സ്മാർട്ടായ പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കൂളറിൽ നിന്ന് വെള്ളം കുടിക്കുന്ന പൂച്ചയെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പൂച്ച കൂളറിൽ നിന്ന് പൈപ്പ് തുറന്ന് കൂളായി വെള്ളം കുടിക്കുകയാണ്.

ALSO READ: Viral video: വളർത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനോട് പോരാടി കുട്ടികൾ- വീഡിയോ വൈറൽ

ട്വിറ്ററിലാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 7.9 മില്യൺ പേരാണ് ഈ ദൃശ്യങ്ങൾ കണ്ടത്.  2.6 ലക്ഷം ലൈക്കുകളും 38,000 റീട്വീറ്റുകളും ലഭിച്ച് വീഡിയോ വൈറലായിരിക്കുകയാണ്. ജലാംശം നിലനിർത്തുക എന്ന തലക്കെട്ടോടെയാണ് ഒരു ഉപയോക്താവ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. പൂച്ചയുടെ പ്രവൃത്തി വളരെ രസകരമാണെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More