Home> World
Advertisement

Viral Video: മരത്തിൽ ചുറ്റി കയറുന്ന പെരുമ്പാമ്പ്, കണ്ടവർ ഞെട്ടി

Viral Video Python: പെരുമ്പാമ്പ് മരം കയറുമോ ? എന്നതാണ് അടുത്ത ചോദ്യം. സിനിമയിൽ പലരും കണ്ടിട്ടുണ്ടാകുമെങ്കിലും നേരിട്ട് പലരും ആ കാഴ്ച കണ്ടിട്ടുണ്ടാവില്ല

Viral Video: മരത്തിൽ ചുറ്റി കയറുന്ന പെരുമ്പാമ്പ്, കണ്ടവർ ഞെട്ടി

പെരുമ്പാമ്പ് അപകടകാരിയാണോ? പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. ആദ്യമെ പറയട്ടെ സ്വയം പ്രതിരോധവും, ഇരപിടിക്കലും എന്ന സാഹചര്യത്തിൽ മാത്രമെ ഇവ അപകടകാരികളാകു. അത് കൊണ്ട് തന്നെ പെരുമ്പാമ്പ് അപകടകാരിയോണോ എന്ന് അങ്ങനെ പറയാൻ കഴിയില്ല. 

പെരുമ്പാമ്പ് മരം കയറുമോ ? എന്നതാണ് അടുത്ത ചോദ്യം. സിനിമയിൽ പലരും കണ്ടിട്ടുണ്ടാകുമെങ്കിലും നേരിട്ട് പലരും ആ കാഴ്ച കണ്ടിട്ടുണ്ടാവില്ല. അത്തരമൊരു വീഡിയോ ആണ് ട്വിറ്ററിൽ വൈറലായത്. വളരെ വേഗത്തിൽ മരത്തിൽ ചുറ്റി പിണഞ്ഞ് കയറുന്ന വീഡിയോ ആണിത്. ഫാസിനേറ്റിങ്ങ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ എത്തിയത്. \

 

1.3 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. വെറും 17 സെക്കൻറ് മാത്രമാണ് ഇതിൻറെ ദൈർഘ്യം. നിങ്ങൾ ഭയം മാറ്റിയാൽ ഇതെല്ലാം നിങ്ങൾക്ക് സുന്ദരമാണെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമൻറ്.  എന്നാൽ മരത്തിൽ എന്താണ് ഇഴഞ്ഞ് കയറാൻ മാത്രം എന്നാണ് മറ്റൊരാൾ ഇട്ട കമൻറ്. എന്തായാലും വീഡിയോ അധികം താമസിക്കാതെ വൈറലായി.

പെരുമ്പാമ്പുകളെ പറ്റി

കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ്മഴയുള്ള കാലത്താണ് മുട്ടയിടുക. വളർച്ചയെത്തിയ പെരുമ്പാമ്പിന് ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഉണ്ടാകും. മരം കയറാനുംവെള്ളത്തിൽ നീന്താനും ഇവയ്ക്ക് വിഷമമില്ല. ഒരു പെൺ പെരുമ്പാമ്പ്  നൂറോളം മുട്ടകളിടും. ഏകദേശം രണ്ടു മാസം വരെ ഇവ അടയിരിക്കും.ജനിയ്ക്കുന്ന പാമ്പിങ്കുഞ്ഞിന്റെ വായിൽ ഉളിപോലുള്ള പല്ലുണ്ട്. അത് ഉപയോഗിച്ചാണ് ഇവ മുട്ടപൊട്ടിച്ച് പുറത്ത് വരുന്നത്. ഈ പല്ല് പിന്നീട് പൊഴിഞ്ഞു പോകുമത്രെ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More