Home> World
Advertisement

Viral News...!! കോവിഡ് വാക്സിനെടുത്തില്ല, റെസ്റ്റോറന്‍റിൽ കയറ്റിയില്ല, തെരുവില്‍നിന്ന് Pizza കഴിച്ച് ബ്രസീലിയൻ പ്രസിഡന്‍റ്

Covid-19-നെ നേരിടാന്‍ ലോകമാകമാനം വാക്സിനേഷൻ ഡ്രൈവ് നടക്കുകയാണ്. കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാന്‍ ആളുകള്‍ ഇതില്‍ ആവേശത്തോടെ പങ്കെടുക്കുന്നുമുണ്ട്.

Viral News...!! കോവിഡ് വാക്സിനെടുത്തില്ല,  റെസ്റ്റോറന്‍റിൽ കയറ്റിയില്ല, തെരുവില്‍നിന്ന്  Pizza കഴിച്ച്  ബ്രസീലിയൻ പ്രസിഡന്‍റ്

New York: Covid-19-നെ നേരിടാന്‍ ലോകമാകമാനം  വാക്സിനേഷൻ ഡ്രൈവ് നടക്കുകയാണ്. കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാന്‍ ആളുകള്‍  ഇതില്‍ ആവേശത്തോടെ പങ്കെടുക്കുന്നുമുണ്ട്. 

എന്നാല്‍, ചില രാജ്യങ്ങള്‍  കോവിഡ്  വാക്സിനേഷനിൽ വളരെ പിന്നിലാണ്. ദക്ഷിണ അമേരിക്കൻ രാജ്യമായ ബ്രസീല്‍  (Brazil) ഈ ഗണത്തില്‍പ്പെട്ട ഒരു രാജ്യമാണ്. ബ്രസീലിയന്‍ പ്രസിഡന്‍റ്   ജെയർ ബോൾസോനാരോയ്ക്കുപോലും  (Jair Bolsonaro) ഇതുവരെ  കോവിഡ്  വാക്സിൻ (Covid Vaccine)  ലഭിച്ചിട്ടില്ല...!!

അതേസമയം, അമേരിക്കന്‍  സന്ദര്‍ശനത്തിനിടെ   ബ്രസീലിയന്‍ പ്രസിഡന്‍റ്   ജെയർ ബോൾസോനാരോയ്ക്ക് റെസ്റ്റോറന്റിൽ പ്രവേശനം ലഭിച്ചില്ല എന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്‌.  

അതായത്, ജെയർ ബോൾസോനാരോ ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ല.  അക്കാരണത്താല്‍ അദ്ദേഹത്തിന്  റെസ്റ്റോറന്റിൽ പ്രവേശനം ലഭിച്ചില്ല.  തുടര്‍ന്ന് അദ്ദേഹവും മറ്റ് ഉദ്യോഗസ്ഥരും  റെസ്റ്റോറന്റിന് വെളിയില്‍ തെരുവില്‍ നിന്ന് പിസ കഴിക്കാൻ നിർബന്ധിതരായി. 

കോവിഡ് വാക്സിൻ എടുക്കാത്ത ആളുകൾക്ക് ന്യൂയോർക്കിലെ റെസ്റ്റോറന്റുകളിൽ പ്രവേശനം നൽകുന്നില്ല. ഇവിടെ ഈ നിയമങ്ങള്‍ കർശനമായി നടപ്പാക്കപ്പെടുന്നുണ്ട്. 

Also Read: Covid in Children: കുട്ടികളിലെ കോവിഡ്, ലക്ഷണങ്ങളില്ലെങ്കില്‍ ആശങ്ക വേണ്ട

നടപ്പാതയിൽപിസ കഴിയ്ക്കാന്‍  പ്രസിഡന്റ് ജെയർ ബോൾസോനാരോയോടൊപ്പം ബ്രസീലിലെ ടൂറിസം മന്ത്രി ഗിൽസൺ മച്ചാഡോ നെറ്റോ, ആരോഗ്യ മന്ത്രി മാർസെലോ ക്വിറോഗ, മറ്റ് മുതിര്‍ന്ന നേതാക്കൾ എന്നിവരും ഉണ്ടായിരുന്നു.

ബ്രസീലിയന്‍  പ്രസിഡന്‍റ്   നടപ്പാതയിൽ നിന്ന്  പിസ  കഴിക്കുന്ന ഫോട്ടോ സെപ്റ്റംബർ 19നാണ് പുറത്തുവന്നത്.  

Also Read: Covid Booster Dose: ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമോ? പഠനങ്ങള്‍ പറയുന്നത് എന്താണ്?

ന്യൂയോർക്കിലെ  റെസ്റ്റോറന്റുകളിൽ, വാക്സിൻ ലഭിച്ച ആളുകൾക്ക് മാത്രമാണ് പ്രവേശനം നൽകുക.  വാക്സിൻ എടുക്കാത്തതിന്‍റെ പേരില്‍ മറ്റൊരു രാജ്യത്തെ  പ്രസിഡന്‍റിന് പോലും  പ്രത്യേക ഇളവ് ലഭിച്ചില്ല എന്നത്  ഇവിടെ കൊറോണ നിയന്ത്രണ നിയമങ്ങള്‍ എത്രമാത്രം കര്‍ശനമായി പാലിക്കപ്പെടുന്നു എന്നതിന്‍റെ തെളിവാണ്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More