Home> World
Advertisement

Viral Video : മരത്തിൽ കയറുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

VIral Flying Hen Video : എവെരിതിങ് എബൌട്ട് വില്ലേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. മരത്തിലെ ഒരു കൊമ്പിൽ ഇരുന്ന അതിലെ പഴം കൊത്തി തിന്നുകയാണ് കോഴി.

Viral Video : മരത്തിൽ കയറുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും വളരെ വിചിത്രമായ വീഡിയോകൾ നമ്മൾ കാണാറുണ്ട്. ഒരിക്കലും നടക്കില്ലെന്ന് വിചാരിക്കുന്ന സംഭവങ്ങൾ പോലും പലപ്പോഴും വീഡിയോയായി നമ്മുടെ മുന്നിലേക്ക് എത്താറുണ്ട്. വിരസമായ ജീവിതത്തിലെയും ജോലിസ്ഥലങ്ങളിലെയും ടെൻഷനും വിഷമവും ഉത്കണ്ഠയും ഒക്കെ മാറ്റാൻ ഇത്തരം വീഡിയോകൾ സഹായിക്കാറുമുണ്ട്. അതിനാൽ തന്നെ ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്.  അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.  

ഇത് ഒരു കോഴിയുടെ വീഡിയോയാണ്. നമ്മുടെയൊക്കെ വീടുകളിൽ വളർത്തുന്ന പക്ഷികളാണ് കോഴികൾ. കൂടാതെ കോഴികൾക്ക് അധികം ദൂരം പറക്കാനും മറ്റും കഴിയല്ലെന്നും നമ്മുക്ക് നന്നായി അറിയാം. കോഴികൾ നിലത്തൂടെ നടക്കുകയും ഓടുകയും ചെറിയ ദൂരങ്ങളിൽ പരക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ ഒരു കോഴി പൊക്കമുള്ള ഒരു മരത്തിന്റെ മുകളിൽ കയറി, അതിലെ പഴങ്ങൾ കൊത്തി തിന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ വിശ്വസിക്കണം അങ്ങനെയുള്ള ഒരു കോഴിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

ALSO READ: Viral Video : കോഴിയോട് കളിച്ചു; ചെക്കന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ വൈറൽ

 എവെരിതിങ് എബൌട്ട് വില്ലേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ വളരെ ഉയരത്തിൽ ഉള്ള ഒരു മരത്തിന്റെ മുകളിൽ ഇരിക്കുന്ന ഒരു കോഴിയെ കാണാം. മരത്തിലെ ഒരു കൊമ്പിൽ ഇരുന്ന അതിലെ പഴം കൊത്തി തിന്നുകയാണ് കോഴി. കൂടാതെ അത്രയും പൊക്കത്തിൽ നിന്ന് ദൂരേക്ക് കോഴി പറക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആളുകൾ. നിരവധി പേർ ലൈക്കുകളും കമ്മെന്റുമായും എത്തിയിട്ടുണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More