Home> World
Advertisement

No Snake Countrys: ലോകത്ത് ഒരു പാമ്പ് പോലുമില്ലാത്ത രാജ്യങ്ങൾ, എന്താണ് കാരണം ?

Snakeless Countrys: ഒറ്റ പാമ്പു പോലുമില്ലാത്ത ചില രാജ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട രാജ്യമാണ് അയർലൻഡ്. അയർലൻഡ് അതീവ ശൈത്യമുള്ള രാജ്യമായതിനാൽ തന്നെ പാമ്പുകൾ ഇങ്ങോട്ടേക്ക് ആകർഷിച്ചിട്ടില്ല

No Snake Countrys: ലോകത്ത് ഒരു പാമ്പ് പോലുമില്ലാത്ത രാജ്യങ്ങൾ, എന്താണ് കാരണം ?

ഭൂമിയിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവികളിൽ ഒന്നാണ് പാമ്പുകൾ. ഇവയുടെ ചലനങ്ങളും പാമ്പ് കടിയേറ്റാൽ ഉണ്ടാവുന്ന പ്രശ്നങ്ങളും പലപ്പോഴും ആളുകളെ ഭയപ്പെടുത്തുന്ന . എന്നിരുന്നാലും പാമ്പുകളില്ലാത്ത ഒരു രാജ്യങ്ങളെ കുറിച്ച്  ലോകത്തുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതെ, പാമ്പുകളില്ലാത്ത അതുല്യമായ രാജ്യങ്ങളും അതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണവും ഉണ്ട്.

ഭൂമിയിൽ മിക്ക മേഖലകളിലും പാമ്പുകളുണ്ട്. കരയിലും കടലിലും മരുഭൂമിയിലുമൊക്കെ പാമ്പുകളുടെ സാന്നിധ്യം കാണാം. എന്നാൽ ഒറ്റ പാമ്പു പോലുമില്ലാത്ത ചില രാജ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട രാജ്യമാണ് അയർലൻഡ്.  അയർലൻഡ് അതീവ ശൈത്യമുള്ള രാജ്യമായതിനാൽ തന്നെ പാമ്പുകൾ ഇങ്ങോട്ടേക്ക് ആകർഷിച്ചിട്ടില്ല. തൊട്ടടുത്ത് തന്നെയുള്ള ഇംഗ്ലണ്ടിൽ മൂന്ന് ഇനത്തിലുള്ള പാമ്പുകളുണ്ട്. ഇനി അയർലണ്ടിനെ പറ്റി ചിലത് പരിശോധിക്കാം. 

ALSO READ: Hot Water River: കാട്ടിലൂടെ ഒഴുകുന്ന ഈ നദിയിൽ ചൂടുവെള്ളം; ലോകത്തിലെ ഏക തിളയ്‌ക്കുന്ന നദി
 

ഏകദേശം 4.9 ദശലക്ഷം ജനസംഖ്യയുള്ള പടിഞ്ഞാറൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപ് രാജ്യമാണിത്. പച്ചപ്പ് നിറഞ്ഞ പ്രകൃതിയും സൗഹാർദപരമായുള്ള ആളുകൾക്കും അതുല്യമായ സംസ്കാരത്തിനും പേരുകേട്ട നാട് കൂടിയാണിത്. ഒപ്പം തന്നെ പാമ്പുകളില്ലാത്ത ലോകത്തിലെ രാജ്യങ്ങളിൽ ഒന്ന് കൂടി ആണിത്.

 

അയർലണ്ടിൽ പാമ്പുകളുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം അതിന്റെ സവിശേഷമായ ഭൂമിശാസ്ത്രമാകാം. ദശലക്ഷക്കണക്കിന് വർഷങ്ങളായി അയർലൻഡ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു, അതിന്റെ ഭൂപ്രദേശം മറ്റൊരു ഭൂഖണ്ഡവുമായി ഒരിക്കലും ബന്ധിച്ചിട്ടില്ല. അതിനാൽ പാമ്പുകൾക്ക് ദ്വീപിലേക്ക് കുടിയേറാൻ സാധിച്ചിരുന്നില്ല. കൂടാതെ, രാജ്യത്തിന്റെ കാലാവസ്ഥ പാമ്പുകൾക്ക് അനുകൂലമല്ല കാരണം ഇവക്ക് അതിജീവിക്കാൻ ചൂടുള്ള താപനില ആവശ്യമാണ്.

പാമ്പുകളില്ലാത്ത മറ്റൊരു രാജ്യമാണ് ന്യൂസീലൻഡ്. ഓസ്ട്രേലിയയ്ക്കു സമീപം കടലിലാണ് ന്യൂസീലൻഡിന്റെ കിടപ്പ്. ഓസ്ട്രേലിയയിലാണെങ്കിൽ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പു മുതൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ വരെയുള്ള രാജ്യമാണ്. എന്നാൽ ന്യൂസീലൻഡിൽ പാമ്പില്ല.  ന്യൂസീലൻഡ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരപ്രകാരം കടൽപ്പാമ്പുകൾ പോലും ഈ ദ്വീപിനു സമീപത്തേക്ക് അധികം എത്താറില്ലത്രേ. താപനില വളരെ കുറവായതിനാൽ തണുത്ത വെള്ളം ഇവിടെ സ്ഥിതി ചെയ്യുന്നതാണ് കാരണം. ഏതായാലും പാമ്പുകളെ മൊത്തത്തിൽ നിരോധിച്ച രാജ്യം കൂടിയാണ് ന്യൂസീലൻഡ്.

ഐസ്‌ലൻഡിലും പാമ്പുകളില്ല. അയർലൻഡിലുള്ള അതേ കാരണങ്ങളാണ് ഇവിടെ പാമ്പുകളില്ലാതെ ആകാൻ ഇടയാക്കിയത്. അതു പോലെ തന്നെ ഓഷ്യാനിയൻ മേഖലകളിലുള്ള ദ്വീപുകളായ കിരിബാറ്റി, ടുവാലു, നാവുറു തുടങ്ങിയവയിൽ ഒന്നിലും പാമ്പുകളില്ല. യുഎസ് സംസ്ഥാനങ്ങളായ അലാസ്കയിലും ഹവായിയിലും പാമ്പുകളില്ല. കാനഡയുടെ വടക്കൻ ഭാഗങ്ങളിലും പാമ്പുകൾ അപൂർവമാണ്. റഷ്യയിലെ സൈബീരിയയിലും പാമ്പുകളില്ല. ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപ് സമൂഹത്തിലെ ഭൂരിഭാഗം ദ്വീപുകളിലും പാമ്പുകളില്ല.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More