Home> World
Advertisement

Viral Video : മഞ്ഞിനിടയിൽ നിന്ന് ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് സുന്ദരി; വീഡിയോ വൈറൽ

Viral Dance VIdeo : നിതു ജവാനി എന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.

Viral Video : മഞ്ഞിനിടയിൽ നിന്ന് ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച്  സുന്ദരി; വീഡിയോ വൈറൽ

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും വളരെ വിരളമായി മാത്രമേ മഞ്ഞ് പെയ്യാറുള്ളൂ.  മഞ്ഞ് കാണണമെങ്കിൽ കാശ്മീരിലോ ഹിമാചലിലോ മറ്റോ പോകേണ്ടി വരും. എന്നാൽ കാനഡയിൽ എത്തുന്ന ഇന്ത്യക്കാർക്ക് മഞ്ഞ് വീഴുന്നത് നവ്യാനുഭവമാണ്. ജീവിതത്തിൽ പലപ്പോഴും അത് ഉണ്ടാകാറുമുണ്ട്. മഞ്ഞിൽ ഡാൻസ് കളിക്കാനും ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. അതിൽ തണുപ്പൊന്നും അധികം ബാധിക്കാറേയില്ലെന്നതാണ് സത്യം. കുറച്ച് തണുപ്പ് തോന്നിയാലും മഞ്ഞിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്നതിന്റെ സുഖം വേറെയില്ല.

അത്തരത്തിൽ ഒരു ഇന്ത്യക്കാരി പെൺകുട്ടി കാനഡയിൽ മഞ്ഞിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കരീന കപൂറിന്റെ ഏറെ ആരാധകരുള്ള ഗാനം ചമക് ചാലോയ്ക്ക് സ്റ്റൈലായി ചുവടുകൾ വെക്കുന്ന വീഡിയോയാണ് ഇത്.  കരീന കപൂറിന്റെ ഈ ഗാനവും അതിലെ നൃത്ത ചുവടുകളും ഇന്ത്യക്കാർക്ക് ആർക്കും മറക്കാൻ കഴിയുന്നതല്ല. ഈ പെൺകുട്ടിയും ഇപ്പോൾ കരീന കപൂറിന്റെ ഗാനത്തിലേത് പോലെ ചുവന്ന ലെഹങ്ക അണിഞ്ഞാണ് എത്തിയിരിക്കുന്നത്.

ALSO READ: Viral Video : ചെരുപ്പ് മോഷ്ടിക്കുന്ന പാമ്പിനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

വീഡിയോ കാണാം 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nitu Jiwnani (@nitu_jiwnani)

 

നിതു ജവാനി എന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിലെ പെൺകുട്ടിയുടെ ഡാൻസ് ആളുകളുടെ മനസ്സിൽ ഇടം പിടിച്ച് കഴിഞ്ഞു. വീഡിയോയിൽ മഞ്ഞ് നിറഞ്ഞ റോഡും മഞ്ഞ് വീഴുന്നതും ഒക്കെ കാണാം. ഇതിനോടകം തന്നെ 5 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. കൂടാതെ 11000 ത്തിലധികം  ലൈക്കുകളും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More