Home> World
Advertisement

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ പ്രസിഡൻറ്​ വ്​ളാദിമിര്‍ പുടിൻ നേരിട്ട് ഇടപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്​ളാദിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക്​ പാർട്ടി സഥാനാർഥി ഹിലരി കളിൻറനെതിരെ പുടിൻ നേരിട്ട്​ ഇടപെട്ട്​ കരുനീക്കം നടത്തിയെന്നാണ്​ എൻ.ബി.സി ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ നിരീക്ഷണം സംബന്ധിച്ച വാര്‍ത്തകള്‍ എന്‍ബിസി ന്യൂസാണ് പുറത്തുവിട്ടത്.

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ പ്രസിഡൻറ്​ വ്​ളാദിമിര്‍ പുടിൻ നേരിട്ട് ഇടപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്​ളാദിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക്​ പാർട്ടി സഥാനാർഥി ഹിലരി കളിൻറനെതിരെ പുടിൻ നേരിട്ട്​ ഇടപെട്ട്​ കരുനീക്കം നടത്തിയെന്നാണ്​ എൻ.ബി.സി ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ നിരീക്ഷണം സംബന്ധിച്ച വാര്‍ത്തകള്‍ എന്‍ബിസി ന്യൂസാണ് പുറത്തുവിട്ടത്.

യുഎസിലെ ഡെമോക്രാറ്റുകളില്‍ നിന്ന് ഹാക്ക് ചെയ്ത വിവരങ്ങള്‍ എങ്ങനെ പുറത്തുവിടണമെന്നും ഉപയോഗിക്കണമെന്നും പുടിന്‍ വ്യക്തിപരമായി നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് യുഎസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് കൈവശമുള്ള രണ്ട് ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച റഷ്യന്‍ ഹാക്കിങ് സംബന്ധിച്ച് അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാക്കാനായി റഷ്യ യു.എ,സ് പൗരന്മാരുടെ ഇ മെയിലുകള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സി.ഐ.എ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

2011ലെ റഷ്യൻ പാർലമെൻററി തെരഞ്ഞെടുപ്പിൽ പുടി​ന്‍റെ സത്യസന്ധത ചോദ്യം ചെയ്​ത അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറിയായിരുന്ന ഹിലരിയോട്​ ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പിനെതിരെ തെരുവുകളിൽ പ്രതിഷേധമുയരാൻ കാരണക്കാരിയായത്​ ഹിലരിയാണെന്നും പുടിൻ ആരോപിച്ചിരുന്നു.

Read More