Home> World
Advertisement

ഒന്‍പത് മിനിറ്റില്‍ ജന്മം നല്‍കിയത് 6 കുട്ടികള്‍ക്ക്!!

നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒന്‍പത് മിനിറ്റില്‍ ജന്മം നല്‍കിയത് 6 കുട്ടികള്‍ക്ക്!!

ഹൂസ്റ്റണ്‍: ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുഎസ്സിലെ ടെക്‌സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. വൈദ്യലോകത്തിന് തന്നെ കൗതുകവും അത്ഭുതവുമാണ് ഈ സംഭവം. 

നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 4:50 നും 4:59 നുമിടയിലാണ് ആ അമ്മ ആറുകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 

സിന, സുരിയേല്‍ എന്നാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. നാല് ആണ്‍കുട്ടികള്‍ക്കും ഉള്ള പേര് അവര്‍ തപ്പിക്കൊണ്ടിരിക്കുകയാണ്.

1968ല്‍ ഇംഗ്ലണ്ടിലാണ് ലോകത്ത് ആദ്യമായി ആറ് കുഞ്ഞുങ്ങള്‍ ഒറ്റ പ്രസവത്തില്‍ ജനിച്ചത്. പക്ഷെ അതില്‍ മൂന്ന് കുട്ടികള്‍ നവജാതശിശുക്കളായിരിക്കെ മരണം അടഞ്ഞു. 

Read More