Home> World
Advertisement

പാമ്പുകളോട് ഏറെ ഇഷ്ടം ഒടുവില്‍!!

ലോറ വളര്‍ത്തിയിരുന്നത് ഒന്നും രണ്ടും പാമ്പുകളെയല്ല സ്വന്തം മരണത്തിന് കാരണമായ പെരുമ്പാമ്പുള്‍പ്പെടെ 140 പാമ്പുകളെയാണ്.

പാമ്പുകളോട് ഏറെ ഇഷ്ടം ഒടുവില്‍!!

വാഷിംഗ്‌ടണ്‍: പാമ്പുകളോടുള്ള ഇഷ്ടം മൂത്ത് അതിനെയൊക്കെ വളര്‍ത്തി പക്ഷെ ഒടുവില്‍ മരണവും പാമ്പിനാല്‍!

സംഭവം നടന്നത് അമേരിക്കയിലെ ഇന്ത്യാനയിലാണ്. ലോറ ഹേസ്റ്റിനെന്ന മുപ്പത്തിയാറുകാരിയ്ക്കാണ് ഈ ദുരന്തം സംഭവിച്ചത്. 

പാമ്പ് കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്നാണ് ലോറയുടെ മരണം സംഭവിച്ചത്. എട്ടടിയോളം നീളമുള്ള പെരുമ്പാമ്പ് ആണ് ലോറയുടെ കഴുത്തില്‍ ചുറ്റിയത്. തുടര്‍ന്നുണ്ടായ ശ്വാസതടസം കാരണമാണ് ലോറ മരിക്കാനിടയായതെന്ന് പൊലീസ് പറഞ്ഞു. 

ലോറ വളര്‍ത്തിയിരുന്നത് ഒന്നും രണ്ടും പാമ്പുകളെയല്ല സ്വന്തം മരണത്തിന് കാരണമായ പെരുമ്പാമ്പുള്‍പ്പെടെ 140 പാമ്പുകളെയാണ്. ഇതില്‍ 20 എണ്ണത്തിന്‍റെ ഉടമസ്ഥാവകാശം ലോറയ്ക്കായിരുന്നു. 

ലോറ ഈ പാമ്പുകളെയൊക്കെ പാര്‍പ്പിച്ചിരുന്ന വീട് ബെന്റണ്‍ കൌണ്ടി ഡോണ്‍ മന്‍സന്റെതാണ്. ഈ അപകടവിവരം അധികൃതരെ അറിയിക്കുന്നതും അദ്ദേഹമാണ്. 

ആഴ്ചയില്‍ രണ്ടുതവണയാണ് ലാറ ഈ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്ന വീട്ടില്‍ വരുന്നത്. ഇങ്ങനെ വന്നപ്പോഴാണ് ഈ അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

പാമ്പുകളെന്നാല്‍ ജീവനായിരുന്ന ലാറയുടെ ജീവന്‍ പാമ്പിനാല്‍ തന്നെ നഷ്ടമായി. 

Read More