Home> World
Advertisement

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഫലം ഹിലരിക്കൊപ്പം

ലോകം ഏറെ പ്രതിക്ഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ആരംഭിച്ചു. ആദ്യ ഫലം ഹിലരി ക്ലിന്റന് അനുകൂലം. ന്യൂ ഹാംഷയറിലെ ഡിസ്‌ക്‌സ്‌വില്‍ നോച്ചിലാണ് ഹിലരി വിജയിച്ചത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഫലം ഹിലരിക്കൊപ്പം

വാഷിങ്ടണ്‍: ലോകം ഏറെ പ്രതിക്ഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ആരംഭിച്ചു. ആദ്യ ഫലം ഹിലരി ക്ലിന്റന് അനുകൂലം. ന്യൂ ഹാംഷയറിലെ ഡിസ്‌ക്‌സ്‌വില്‍ നോച്ചിലാണ് ഹിലരി വിജയിച്ചത്. 

ആകെ എട്ട് പേര്‍ മാത്രമാണ് ഡിസ്‌ക്‌സ്‌വില്‍ നോച്ചിലുള്ളത്. അതില്‍ രണ്ടു പേരുമാത്രമാണ് ട്രംപിന് വോട്ട് നല്‍കിയത്. അതേസമയം, നാലു വോട്ടുകളാണ് ഡിക്സ് വില്‍ നോച്ചില്‍ ഹിലരി നേടിയത്.  1960 മുതല്‍ ഈ നഗരത്തില്‍ വോട്ടെടുപ്പ് ആദ്യമേ നടക്കും. ഇതനുസരിച്ച് ഇവിടെ അര്‍ദ്ധരാത്രിയാണ് വോട്ടെടുപ്പ് നടക്കുന്നത്.

100 ശതമാനം വോട്ടുകളും പെട്ടിയില്‍ വീണാല്‍ അവിടത്തെ ഫലം പ്രഖ്യാപിക്കും. എന്നാല്‍ ന്യൂഹാംഷെയറിലെ മറ്റ് പട്ടണങ്ങളിലെ വോട്ടുകള്‍  ഇന്ത്യന്‍ സമയം ഇന്ന്‍ വൈകുന്നേരം അഞ്ച് മണിക്ക് മാത്രമേ തുടങ്ങുകയുള്ളൂ.

ഇ മെയില്‍ വിവാദത്തില്‍ ഹിലരിക്ക് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ഒരു വേളയുണ്ടായ അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും ഹിലരി മേല്‍ക്കൈ നേടുമെന്നാണു വിലയിരുത്തല്‍. ഏറ്റവും ഒടുവിലത്തെ സര്‍വേപ്രകാരം ഹിലരി ക്ലിന്റന് 46 ഉം ഡൊണാള്‍ഡ് ട്രംപിന് 43 ഉം ശതമാനമാണ് ജനപിന്തുണ.

 

ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിക്കാകും ആ സംസ്ഥാനത്തിന്റെ പിന്തുണ. ജനസംഖ്യയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുക.

 

51 ചെറു സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിങ്ടണിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 538 വോട്ടില്‍ 270 വോട്ടു കിട്ടുന്നവര്‍ക്കാണ് വൈറ്റ്ഹൗസ് ഭരിക്കാനുള്ള അധികാരം കിട്ടുക. അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്.

Read More