Home> World
Advertisement

ഇന്ന്​ രാത്രി പതിനൊന്നരയ്ക്ക് ഡൊണൾഡ്​ ട്രംപ്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കും

അമേരിക്കൻ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന്​ ഫോണിൽ സംസാരിക്കും. ​​വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യന്‍ സമയം രാത്രി 11.30ഓടെയാകും ഭരണാധികാരികള്‍ തമ്മില്‍ സംസാരിക്കുക..

ഇന്ന്​ രാത്രി പതിനൊന്നരയ്ക്ക് ഡൊണൾഡ്​ ട്രംപ്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കും

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന്​ ഫോണിൽ സംസാരിക്കും. ​​വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യന്‍ സമയം രാത്രി 11.30ഓടെയാകും ഭരണാധികാരികള്‍ തമ്മില്‍ സംസാരിക്കുക..

പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന്​ നവംബർ എട്ടിന്​ മോദി ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപുമായി ചേർന്ന്​ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.

പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപ്​ ​ഫോണിൽ ബന്ധപ്പെടുന്ന അഞ്ചാമത്തെ വിദേശ നേതാവാണ്​ മോദി. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡ്, മെക്‌സിക്കോ പ്രധാനമന്ത്രി പെന നിയേറ്റോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫെത്താ എല്‍-സീസി എന്നീ നേതാക്കളുമായാണ് ട്രംപുമായി ബന്ധപ്പെട്ടത്.

Read More