വാഷിംഗ്ടൺ: വെർജീനിയയിലെ ബേസ്ബോൾ പ്രാക്ടിസിങ് ക്യാമ്പിന് നേരെ അജ്ഞാതന്റെ വെടിവെപ്പ്. യുഎസ് കോൺഗ്രസിലെ മുതിർന്ന അംഗം സ്റ്റീവ് സ്കാലിസിനുൾപ്പെടെ നിരവധി പേർക്ക് വെടിവയ്പിൽ പരിക്കേറ്റു.
കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള ബേസ് ബോൾ ടൂർണമെന്റിനു മുന്നോടിയായി പരിശീലനം നടത്തുകയായിരുന്നു സ്കാലിസ്. ഇടുപ്പിനാണ് സ്കാലിസിന് വെടിയേറ്റത്. ലൂസിയാനയിൽനിന്നുള്ള അംഗമാണ് സ്കാലിസ്. അജ്ഞാതനായ അക്രമി 50 റൗണ്ട് വെടിവച്ചെന്നാണ് റിപ്പോർട്ട്.