Home> World
Advertisement

പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുന്ന നിയമഭേദഗതി ബില്ലുമായി യുഎസ് കോണ്‍ഗ്രസില്‍

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാകിസ്താനെ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിനോരുങ്ങി അമേരിക്ക. ഇതുസംബന്ധിച്ച്‌ യുഎസ് കോണ്‍ഗ്രസില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു. ബില്‍ സംബന്ധിച്ച്‌ നാല് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക തീരുമാനം കൈക്കൊള്ളും.

പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുന്ന നിയമഭേദഗതി ബില്ലുമായി യുഎസ് കോണ്‍ഗ്രസില്‍

വാഷിങ്ടണ്‍: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാകിസ്താനെ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിനോരുങ്ങി അമേരിക്ക. ഇതുസംബന്ധിച്ച്‌ യുഎസ് കോണ്‍ഗ്രസില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു. ബില്‍ സംബന്ധിച്ച്‌ നാല് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക തീരുമാനം കൈക്കൊള്ളും.

അന്താരാഷ്ട തലത്തില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച്‌ 90 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും. തുടര്‍ന്ന് മുപ്പത് ദിവസത്തിനു ശേഷം സ്റ്റേറ്റ് സെക്രട്ടറി ഒരു തുടര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

പാകിസ്താന്‍ കാലങ്ങളായി അമേരിക്കയുടെ എതിരാളികള്‍ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരികയാണ്. ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് സംബന്ധിച്ച്‌ നിരവധി തെളിവുകളുണ്ട്. .. ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്നത് സംബന്ധിച്ച്‌ നിരവധി തെളിവുകളുണ്ട്. ഇത് അമേരിക്കയുടെ മാത്രം വിഷയമല്ലെന്നും ടെഡ് പോ വ്യക്തമാക്കി.

Read More