Home> World
Advertisement

United States: മലയാളിയായ മജു വർഗീസിനെ Joe Biden ന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചു

അമേരിക്കൻ മലയാളിയായ മജു വർഗീസിനെ യൂഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന്റെ ഡയറക്ടറായും നിയമിച്ചു. മജു വർഗീസ് മുമ്പ് ജോ ബൈഡന്റെ ഇലക്ഷൻ ക്യാമ്പയിനിലും ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

United States: മലയാളിയായ മജു വർഗീസിനെ Joe Biden ന്റെ  ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചു

Washington: അമേരിക്കൻ മലയാളിയായ മജു വർഗീസിനെ യൂഎസ് പ്രസിഡന്റ് ജോ ബൈഡന്റെ (Joe Biden) ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് (White House) മിലിറ്ററി ഓഫീസിന്റെ ഡയറക്ടറായും നിയമിച്ചു. മജു വർഗീസ് മുമ്പ് ജോ ബൈഡന്റെ ഇലക്ഷൻ ക്യാമ്പയിനിലും  ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ വർഗീസ് 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ ക്യാമ്പയിനിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസിറായി ആണ് പ്രവർത്തിച്ചത്. പിന്നീട് ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയുടെ എക്സിക്യുടിവ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

വൈറ്റ് ഹൗസിന്റെ (White House)ഓഫീസിലുള്ള  പ്രസിഡന്റിന്റെ (US President) ഭക്ഷണം, യാത്രകൾ, മെഡിക്കൽ സഹായം, അടിയന്തിര മെഡിക്കൽ സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സൈനിക സഹായം നൽകുന്ന വകുപ്പാണ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് (WHMO). പ്രസിഡന്റിന്റെ രാജ്യത്തിന് പുറത്തുള്ള പ്രവർത്തനങ്ങളുടെ എല്ലാ സൈനിക സഹായങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത് ഡബ്ല്യുഎച്ച്എംഒ ഡയറക്ടറാണ്.

ALSO READ: US മുൻ പ്രസിഡന്റ് Donald Trump ഭാര്യ Melania Trump ജനുവരിയിൽ രഹസ്യമായി Covid Vaccine സ്വീകരിച്ചുയെന്ന് റിപ്പോർട്ട്

ജനുവരി 20ന് പ്രസിഡന്റ് ബൈഡന്റെയും (Joe Biden) വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിച്ച പ്രസിഡന്റ് ഉദ്ഘാടന സമിതിയിലെ നാല് അംഗങ്ങളിൽ ഒരാളായിരുന്നു വർഗ്ഗീസ്.  ബൈഡൻ-ഹാരിസ് ക്യാമ്പയ്‌നിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും മുതിർന്ന ഉപദേശകനുമായിരുന്നു മജു വർഗീസ്, ക്യാമ്പയ്‌‌നിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും മറ്റ് പ്രവർത്തനങ്ങളെ അതിശക്തമായി നയിക്കാനും മജുവിന് സാധിച്ചിരുന്നു.

ALSO READ: Covid 19: United States ൽ മരണം 500,000 കവിഞ്ഞു; ഫ്ലാഗ് താഴ്ത്തി അനുശോചനം രേഖപ്പെടുത്തി

മുമ്പും വൈറ്റ് ഹൗസിൽ മജു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് പ്രസിഡന്റ് ബരാക് ഒബാമയുടെ (Obama) കീഴിലായിരുന്നു മജു പ്രവർത്തിച്ചിരുന്നത്. ഇത് കൂടാതെ ദ ഹബ് പ്രോജക്റ്റിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ഡെന്റൺസിൻ എന്ന നിയമ സ്ഥാപനത്തിന്റെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് (America) കുടിയേറിയ ദമ്പതികളുടെ മകനായി ആണ് മജു ജനിച്ചത്. ആംഹെർട്ട്സിലെ മസാച്യുസെറ്റ്സ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More