Home> World
Advertisement

United Nation : 2020 ൽ വിവിധ സംഘർഷങ്ങളിൽ 2,674 കുട്ടികൾ മരണപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ മേധാവി

റിപ്പോർട്ടിനനുസരിച്ച് ലോകത്തമ്പാടും നടന്ന 21 സംഘർഷങ്ങളിലായി 19,379 കുട്ടികൾക്ക് നേരെയാണ് ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്.

United Nation : 2020 ൽ വിവിധ സംഘർഷങ്ങളിൽ 2,674 കുട്ടികൾ മരണപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ മേധാവി

New York : ലോകത്തെമ്പാടും ഉണ്ടായ വിവിധ സംഘർഷങ്ങളിലായി 2020 ൽ 8,500 ൽ കൂടുതൽ കുട്ടികളെ ഉപയോഗിച്ചതായും അവരിൽ 2700 -ഓളം കുട്ടികൾ ഇതിനോടകം മരണപ്പെട്ടതായും ഐക്യരാഷ്ട്ര സഭ (United Nations) തിങ്കളാഴ്ച പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള  സെക്യൂരിറ്റി കൗണ്സിലിന്റെ റിപ്പോർട്ടിലാണ് വിവരം അറിയിച്ചത്.  

കുട്ടികളെ കൊലപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, വൈദ്യസഹായ നിഷേധിക്കൽ, സ്കൂളുകളിൽ പ്രവേശനം നിഷേധിക്കൽ എന്നിവ ഉൾപ്പെട്ട റിപ്പോർട്ട് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസാണ് അവതരിപ്പിച്ചത്.

ALSO READ: വീണ്ടും വിവാദ പരാമർശം; സ്ത്രീകളുടെ വസ്ത്രധാരണമാണ് ബാലാത്സംഗത്തിന് കാരണം: Imran Khan

റിപ്പോർട്ടിനനുസരിച്ച് ലോകത്തമ്പാടും നടന്ന 21 സംഘർഷങ്ങളിലായി 19,379 കുട്ടികൾക്ക് നേരെയാണ് ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. ഇവയിൽ തന്നെ 2020ൽ കുട്ടികൾക്കെതിരെയുള ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നിട്ടുള്ളത് സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലാണ്.

ALSO READ: Covid Vaccine For Palestine: കാലാവധി കഴിഞ്ഞ വാക്സിൻ വേണ്ടെന്ന് പാലസ്തീൻ,കരാറിൽ നിന്നും പിൻവാങ്ങി

 കഴിഞ്ഞ വര്ഷം 8,521 കുട്ടികളെ വിവിധ സംഘര്ഷങ്ങളിലായി ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അത് കൂടാതെ വിവിധ സംഘർഷങ്ങളിൽ 2674 കുട്ടികൾ കൊല്ലപ്പെടുകയും 5,748 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. 

ALSO READ: India യെ ആക്രമിക്കാൻ China സൈബർ ആക്രമണത്തെ പുതിയ ആയുധമാക്കുന്നു, ഈ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറാനും ശ്രമിച്ചു

ഇതുകൂടാതെ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന രാജ്യങ്ങളുടെ ഒരു ബ്ലാക്ക്ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ നിന്ന് പേര് ഒഴിവാക്കാനെങ്കിലും ഈ രാജ്യങ്ങൾ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More