Home> World
Advertisement

ലണ്ടന്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കള്‍ അനുശോചനമറിയിച്ചു

അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബ്രിട്ടീഷ് പാര്‍ലമെന്റിനെതിരായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഭീകരസംഘടനയായ ഐഎസിന്‍റെ വാര്‍ത്ത ഏജന്‍സിയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ലണ്ടന്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കള്‍ അനുശോചനമറിയിച്ചു

ലണ്ടന്‍: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബ്രിട്ടീഷ് പാര്‍ലമെന്റിനെതിരായ ആക്രമണത്തിന്‍റെ  ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഭീകരസംഘടനയായ ഐഎസിന്‍റെ വാര്‍ത്ത ഏജന്‍സിയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

സംഭവവുമായി ബന്ധപ്പെട്ടു ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്‍റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി പറഞ്ഞു.

ബ്രിട്ടനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംഭവത്തെ അപലപിച്ചും ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ അനുശോചനമറിയിച്ചും ലോക നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി.

ഇതിനിടെ കാറിലെത്തി ഒറ്റയ്ക്ക് ആക്രമണം നടത്തിയ പ്രതിയെ മെട്രോപൊളിറ്റൻ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. ഏഷ്യൻ വംശജനാണു പ്രതിയെന്നു വാർത്തകളുണ്ടായിരുന്നെങ്കിലും ബ്രിട്ടനിൽ ജനിച്ചയാളാണെന്നു മാത്രമാണു പ്രധാനമന്ത്രി തെരേസ മേ ഇന്നുരാവിലെ പാർലമെന്റിൽ പറഞ്ഞത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബുധനാഴ്ചയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സ്ത്രീയും പോലീസുകാരനുമുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെയ്പ്പിലടക്കം 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ ആക്രമിയെ പോലീസ് വെടിവെച്ചുകൊന്നു.

Read More