Home> World
Advertisement

ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം ട്വിറ്ററിലൂടെ കണ്ടു

ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം ട്വിറ്ററിലൂടെ കണ്ടു

ലണ്ടന്‍: ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയായ കൊച്ചുരാജകുമാരനെ ലോകം ട്വിറ്ററിലൂടെ കണ്ടു. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലൂയി രാജകുമാരന്‍റെയും സഹോദരി ഷാലറ്റ് രാജകുമാരിയുടെയും ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമായ വില്യം രാജകുമാരന്‍റെയും കെയ്റ്റിന്‍റെയും മകനാണ് ലൂയി രാജകുമാരന്‍. ഏപ്രില്‍ 23നാണ് ലൂയി രാജകുമാരന്‍ പിറന്നത്. ലൂയി രാജകുമാരന്‍റെയും ഷാര്‍ലറ്റ് രാജകുമാരിയുടെയും അമ്മയായ കെയ്റ്റാണ് ചിത്രം എടുത്തത്. 

ഏപ്രില്‍ 26-നാണ് ആദ്യ ചിത്രം എടുത്തിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് കുഷ്യനില്‍ കിടത്തിയിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് ലൂയിയെ ആദ്യമായി ലോകം കാണുന്നത്. 

 

രണ്ടാമത്തെ ചിത്രം ഷാലറ്റ് രാജകുമാരിയുടെ പിറന്നാള്‍ ദിനമായ മേയ് രണ്ടിന് എടുത്തതാണ്. ഉറങ്ങി കിടക്കുന്ന കുഞ്ഞനുജനെ ഉമ്മ വയ്ക്കുന്ന ഷാലറ്റിന്‍റെ ചിത്രം ആരുടേയും മനംകവരുന്നതാണ്. 

 

 

ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ കിരീടവകാശ നിയമത്തില്‍ 2013-ല്‍ വരുത്തിയ ഭേദഗതിയെ തുടര്‍ന്ന് ഇപ്പോഴും ഷാലറ്റിന് തന്നെയാണ് കിരീടവകാശം. മുമ്പ് കൊട്ടാരത്തില്‍ ഒരു ആണ്‍കുട്ടി പിറന്നാല്‍ പെണ്‍കുട്ടിയുടെ കിരീടാവകാശം നഷ്ടപ്പെടുമായിരുന്നു. എന്നാല്‍, നിലവില്‍ ഷാലറ്റിനാണ് കിരീടാവകാശം.

Read More