Home> World
Advertisement

പാകിസ്ഥാനില്‍ ഇരട്ട സ്ഫോടനം: 38 പേര്‍ക്ക് പരിക്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മസ്തംഗ്, ഗ്വദാര്‍ ജില്ലകളില്‍ സ്ഫോടനം നടന്നത്.

പാകിസ്ഥാനില്‍ ഇരട്ട സ്ഫോടനം: 38 പേര്‍ക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മസ്തംഗ്, ഗ്വദാര്‍ ജില്ലകളില്‍ സ്ഫോടനം നടന്നത്. 

ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ മസ്തംഗിലെ സുല്‍ത്താന്‍ ഷഹീദ് മേഖലയില്‍ നിന്നിരുന്ന ആള്‍ക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മസ്തംഗിലെ സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.  

സമാനമായ സ്ഫോടനമാണ് ഗ്വദാര്‍ ജില്ലയിലെ സഫര്‍ ഖാന്‍ മേഖലയിലെ മൊബൈല്‍ മാര്‍ക്കറ്റ് പരിസരത്തും നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജോലിയ്ക്ക് ശേഷം ചായ കുടിക്കാന്‍ കൂടി നിന്ന തൊഴിലാളികളുടെ ഇടയിലേക്കാണ് ഗ്രനേഡ് എറിഞ്ഞത്. സ്ഫോടനത്തില്‍ 26 പേര്‍ക്കാണ് പരിക്കേറ്റു. ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സനാള്ളാഹ് സെഹ്റി സ്ഫോടനത്തെ അപലപിച്ചു. 

Read More