Home> World
Advertisement

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തുര്‍ക്കിയില്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പട്ടാള ഉദ്യോഗസ്ഥർക്കിടയിലെ വൈറസിനെ മുഴുവൻ തുടച്ച് വൃത്തിയാക്കുമെന്ന് ഉർദുഗാൻ പറഞ്ഞു. അട്ടിമറിശ്രമം നടത്തിയ 'ഭീകരസംഘത്തെ' അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പട്ടാള ഉദ്യോഗസ്ഥർക്കിടയിലെ വൈറസിനെ മുഴുവൻ തുടച്ച്  വൃത്തിയാക്കുമെന്ന് ഉർദുഗാൻ പറഞ്ഞു. അട്ടിമറിശ്രമം നടത്തിയ 'ഭീകരസംഘത്തെ' അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനൊടുവിലായിരുന്നു പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ രാജ്യത്ത് മൂന്നു മാസത്തേക്ക് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ്. 

രാജ്യത്ത് വളര്‍ന്നുവരുന്ന തീവ്രവാദം നേരിടാനാണ് അടിയന്താരവസ്ഥയെന്നു പറഞ്ഞ പ്രസിഡന്റ് ഇത് ഭരണഘടനയനുസരിച്ചാണെന്നും. തുര്‍ക്കിയിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ഒരു നടപടിയും തന്നില്‍ നിന്ന് ഉണ്ടാവില്ലെന്നും വ്യക്തമാക്കി. 

അതേസമയം, ഉര്‍ദുഗാന്‍ന്‍റെ ഹോട്ടല്‍ സൈന്യം ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൊട്ടാരം സംരക്ഷിക്കാന്‍ ജനം നടുറോഡിലിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്കുനേരെ സൈന്യം ടാങ്കര്‍ ഓടിച്ചുകയറ്റുന്നതും കാണാം. കഴിഞ്ഞ ദിവസമാണ് പ്രസിഡന്‍റിന്‍റെ ഓഫിസ്  ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

Read More