Home> World
Advertisement

അണികളെ കൈയിലെടുത്ത് ട്രംപ്... ജനപിന്തുണ വര്‍ദ്ധിപ്പിക്കാനാകാതെ ജോ ബിഡന്‍..!!

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ കണ്‍വെന്‍ഷന്‍ നടക്കുകയാണ്.

അണികളെ കൈയിലെടുത്ത്  ട്രംപ്...   ജനപിന്തുണ വര്‍ദ്ധിപ്പിക്കാനാകാതെ  ജോ ബിഡന്‍..!!

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍  പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ കണ്‍വെന്‍ഷന്‍ നടക്കുകയാണ്. 

ഡെമോക്രാറ്റിക്,  റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനായി രംഗത്തുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥികള്‍ ഉദ്ദേശിക്കുന്ന ജന പിന്തുണ ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വിജയ പ്രതീക്ഷയോടെ  മത്സരരംഗത്തിറങ്ങിയ ജോ ബിഡന്  (Joe Biden) ദേശീയ കണ്‍വെന്‍ഷനില്‍  കാര്യമായ  ജനപിന്തുണ നേടാന്‍  കഴിഞ്ഞില്ല  എന്നാണ് സൂചന.  സര്‍വേഫലം ഇതാണ് സൂചിപ്പിക്കുന്നത്.

കണ്‍വെന്‍ഷനുശേഷം ജനപിന്തുണയില്‍ കാര്യമായ വര്‍ദ്ധന  നേടാന്‍ ബിഡന് സാധിച്ചില്ലെന്ന് റോയിട്ടേഴ്സ്‌ ഇപ്സോസ് അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റ് 19 മുതല്‍ 25 വരെ നടന്ന അഭിപ്രായ സര്‍വേയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി  ഡൊണാള്‍ഡ്  ട്രംപി (Donald Trump) നേക്കാള്‍ ലീഡ്  ബിഡനു തന്നെയായിരുന്നു. രജിസ്റ്റര്‍ ചെയ്ത് വോട്ടര്‍മാരില്‍ 47 ശതമാനം  ബിഡനെയാണ് പിന്തുണച്ചത്.

അതേസമയം, ട്രംപിന്‍റെ  പിന്തുണ 40 ശതമാനത്തില്‍ ഒതുങ്ങി. എന്നാല്‍, പാര്‍ട്ടി കണ്‍വെന്‍ഷനു മുന്‍പുണ്ടായിരുന്ന ജന പിന്തുണയില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍  ബിഡന് സാധിച്ചില്ലെന്നാണ് സര്‍വേഫലം വ്യക്തമാക്കുന്നത്.

അതേസമയം, തികഞ്ഞ ആത്മ വിശ്വാസത്തി ലാണ് ട്രംപ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  
നാലു നാള്‍ നീളുന്ന കണ്‍വെന്‍ഷന്‍റെ  അവസാനം പ്രസിഡന്റ് എത്തുക എന്നതാണ് കീഴ്വഴക്കം. പക്ഷെ ഇക്കുറി നാല് ദിവസവും തന്‍റെ  സാന്നിധ്യം അറിയിക്കയാണ് ട്രംപ്. വൈറ്റ് ഹൗസില്‍ നിന്നാണ് ട്രംപ് വീഡിയോ വഴി  കണ്‍വെന്‍ഷന്‍ ഹാളിലേക്ക് എത്തുന്നത് 

അമേരിക്കന്‍ പ്രസിഡന്റായി 2016 ല്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍  ഡൊണാള്‍ഡ് ട്രംപ് ഭരണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. എന്നാല്‍ നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ ട്രംപ് പാര്‍ട്ടിയെ കൈയ്യടക്കി എന്നാണ് ഇപ്പോള്‍ പല നേതാക്കളുടെയും ആശങ്കപ്പെടുന്നത്. 

ചില  റിപ്പബ്ലിക്കന്‍ നേതാക്കള്‍ അദ്ദേഹത്തിനെതിരെ പടയൊരുക്കം  തുടങ്ങിയിരിക്കുന്നു. ഇവരെല്ലാം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ പരസ്യമായി തന്നെ പിന്തുണച്ചിട്ടുമുണ്ട്

നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സര്‍വ്വസന്നാഹവും കൂട്ടുകയാണ് ഇരു പാര്‍ട്ടികളും.

എന്നാല്‍,   അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ജ്ജീവമായ ഒരു പ്രസിഡന്‍റ്   തിരഞ്ഞെടുപ്പാണ് ഇതെന്നാണ്  രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 
 
രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളും അണികള്‍ക്ക് ആവേശം പകരുന്നില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ  പ്രത്യേകത. പുതിയ പ്രസിഡന്‍റ്  ആരാണെന്നറിയുവാനുള്ള ആകാംക്ഷ, സാധാരണക്കാരിലും കാണുന്നില്ല.  

Also read: US പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയം ആവര്‍ത്തിക്കും...!!

അമേരിക്കയില്‍ അടുത്തിടെ നടന്ന  വര്‍ഗ്ഗീയ കലാപങ്ങളും   കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിയും  ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. എന്നാല്‍, ഇതൊന്നും അവസരമാക്കാനുള്ള യാതൊരു ശ്രമവും ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നും കാണുന്നില്ല എന്നതാണ്  വസ്തുത. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ തന്നെ ട്രംപിനോട് എതിര്‍പ്പുള്ളവരുള്ളപ്പോള്‍, ഇപ്പുറത്ത് ജോ ബിഡന്‍റെ  അവസ്ഥയും മറ്റൊന്നല്ല. അഭിപ്രായ സര്‍വ്വേകളില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും പ്രചാരണങ്ങളില്‍ അതിന്‍റെ  മുന്‍തൂക്കം കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ്  ആയിരിക്കും78 കാരനായ  ബിഡന്‍.....

Read More