Home> World
Advertisement

കഞ്ചാവ് ചെടികൾ വീട്ടിൽ നട്ടുവളർത്താൻ അനുവാദം നൽകി തായ്‌ലന്‍റ്; നാണ്യവിളയായി പ്രഖ്യാപിച്ചു

പത്ത് ലക്ഷം കഞ്ചാവ് ചെടികളാണ് സർക്കാർ നേരിട്ട് വിതരണം ചെയ്യുന്നത്. അടുത്തമാസം മുതൽ വിതരണം ആരംഭിക്കും. നിയമം ജൂൺ 9 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ വീട്ടിലെ ചെറിയ മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ കഞ്ചാവ് ഉപയോഗിക്കാവൂ. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി ഇല്ല. കർഷകർക്കും സർക്കാരിനും നല്ലൊരു വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

കഞ്ചാവ് ചെടികൾ വീട്ടിൽ നട്ടുവളർത്താൻ അനുവാദം നൽകി തായ്‌ലന്‍റ്; നാണ്യവിളയായി പ്രഖ്യാപിച്ചു

തായ്‌ലന്റിലെ വീട്ടുമുറ്റത്ത്  പൂച്ചെടികൾക്കൊപ്പം കഞ്ചാവ് ചെടികളും കണ്ടാൽ ഉടനെ പൊലീസിനെ വിളിക്കാൻ നിൽക്കേണ്ട. വീടുകളിൽ കഞ്ചാവ് വളർത്താൻ താ‌യ്‌ലന്റ് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു.  കഞ്ചാവ് ചെടികളെ നാണ്യവിളയായി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. പക്ഷേ കടുത്ത നിയന്ത്രണങ്ങൾ കൂടി ഉണ്ട്. മെഡിസിൻ ആവശ്യത്തിന് മാത്രമേ ഇവ ഉപയോഗിക്കാവൂ. വടക്ക്-കിഴക്ക് ഏഷ്യയിൽ കഞ്ചാവ് മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ നിയമപരമായി അനുവദിക്കുന്ന ആദ്യ രാജ്യമാണ് തായ്‌ലന്റ്.

പത്ത് ലക്ഷം കഞ്ചാവ് ചെടികളാണ് സർക്കാർ നേരിട്ട് വിതരണം ചെയ്യുന്നത്. അടുത്തമാസം മുതൽ വിതരണം ആരംഭിക്കും.  നിയമം ജൂൺ 9 മുതൽ പ്രാബല്യത്തിൽ വരും.  എന്നാൽ വീട്ടിലെ ചെറിയ മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ കഞ്ചാവ് ഉപയോഗിക്കാവൂ. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി ഇല്ല. കർഷകർക്കും സർക്കാരിനും നല്ലൊരു വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

Read Also: Viral Video:ശരീരമാസകലം തീ കത്തിച്ച് വധു വരൻമാർ, കല്യാണ വീഡിയോ കണ്ടോ 

വർഷം ഇരുപത്തി രണ്ട് ലക്ഷം രൂപയാണ് വരുമാനം കണക്കാക്കുന്നത്. ഭാവിയിൽ ഇത് വലിയൊരു  വ്യവസായമായി വിപുലപ്പെടുത്താനും ആലോചനയുണ്ട്. അങ്ങനെ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുക, മെഡിക്കൽ ടൂറിസം വികസിപ്പിക്കുക, കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കുക. ഇതാണ് തായ്‌ലന്റിന്‍റെ പദ്ധതി.

ജൂൺ 9ന് നിയമം പ്രാബല്യത്തിൽ വന്നാലും തോന്നുംപോലെ ആർക്കും കഞ്ചാവ് വീട്ടിൽ വളർത്താൻ പറ്റില്ല. ആദ്യം തദ്ദേശവകുപ്പിന്റെ അനുമതി വാങ്ങണം. മെഡിക്കൽ ആവശ്യത്തിന് മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തി നൽകണം. മരുന്നിനായി കഞ്ചാവ് വേർതിരിച്ചെടുക്കുമ്പോൾ ടെട്രാ ഹൈഡ്രോകന്നാബിനോൾ അംശം 0.2 ശതമാനത്തെക്കാൾ കൂടുതൽ ആകാൻ പാടില്ല. 

Read Also: Finland Nato Entry: ഫിൻലാൻഡ് നാറ്റോയിലേക്ക്; റഷ്യൻ അക്രമണ ഭീതി തുടരുന്നു

കഞ്ചാവിലെ പ്രധാന സൈക്കോ ആക്ടീവ് സംയുക്തമാണ് ടിഎച്ച് സി എന്ന് പറയുന്ന ടെട്രാഹൈഡ്രോകന്നാബിനോൾ. ഇതിന്റെ അംശം കൂടുന്നത്  നിയമവിരുദ്ധമാണ്. വ്യാവസായികമായി കഞ്ചാവ് ഉപയോഗിക്കുന്നവർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുവാദം വാങ്ങുന്നത് തുടരണം.  വ്യാവസായികാടിസ്ഥാനത്തിൽ കഞ്ചാവ് ഇറക്കുമതിക്കും നിർമാണത്തിനുമൊക്കെയായി 4,700 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

മയക്കുമരുന്ന് പട്ടികയിൽ നിന്ന് ആദ്യം ഒഴിവാക്കി

രാജ്യത്തെ മയക്കുമരുന്ന് പട്ടികയിൽ നിന്ന് കഞ്ചാവ് ഒഴിവാക്കുകയാണ് തായ്‌ലന്റ് ആദ്യം ചെയ്തത്. വേദനയും ക്ഷീണവും ഒഴിവാക്കാൻ തായ്‌ലന്റിൽ പരമ്പരാഗതമായി കഞ്ചാവ് ഉപയോഗിച്ചുവന്നിരുന്നു. തൊട്ടടുത്ത നാടായ സിംഗപ്പൂരിൽ പക്ഷേ കഞ്ചാവ് കൈവശം വയ്ക്കുന്നത് വലിയ കുറ്റമാണ്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. വധശിക്ഷയ്ക്കും വിധിക്കപ്പെട്ടേക്കാം. ഇന്തോനേഷ്യയിലും മലേഷ്യയിലും വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. 

Read Also: Sagittarius A: പ്രകാശത്തെ പോലും പുറത്തേക്ക് കടത്താത്ത ബ്ലാക്ക് ഹോൾ; ആകാശഗംഗയുടെ മധ്യത്തിലെ സജിറ്റേറിയസ് എ യുടെ ചിത്രം ഇവന്റ് ഹൊറൈസൺ ടെലിസ്കോപ്പിൽ

മറ്റ് പല രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. 2018ൽ കാനഡ നിരോധനം നീക്കിയിരുന്നു. 2013ൽ ഉരുഗ്വെ 18 വയസിന് മുകളിലുള്ളവർക്ക് മരുന്ന് ആവശ്യത്തിനായി ഉപയോഗിക്കാൻ അനുമതി നൽകി.  ഫാർമസികളിൽ നിന്ന് തന്നെ കഞ്ചാവ് വാങ്ങിക്കാം. 

നെതർലൻഡ്സ്, സ്പെയിൻ, ചെക്ക് റിപ്പബ്ലിക് ഉൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വലിക്കാൻ അനുവദിക്കുന്നുണ്ട്. വാഷിങ്ടൺ ഡിസി, ന്യൂയോർക്ക്, കാലിഫോർണിയ ഉൾപ്പെടെ അമേരിക്കയിലെ 20 സംസ്ഥാനങ്ങളിലും കുറ്റകരമല്ല.  

Read Also: Sri Lanka New PM : റെനിൽ വിക്രമസിംഗെ ലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഉടൻ

കഞ്ചാവ് ഭക്ഷണമാക്കിയ നാട്

തായ്‌ലന്റിലെ ഒരു റസ്റ്റോറന്റിൽ കഞ്ചാവ് ഉപയോഗിച്ചുള്ള ഭക്ഷണം വരെയുണ്ട്. ഗിഗ്ലിംഗ് ബ്രെഡ്, ജോയ്ഫുളി ഡാൻസിങ് സലാഡ് എന്നാണ് ഭക്ഷണത്തിന് പേര്. പ്രാച്ചിൻ ബുറിയിലെ ചാവോ ഫയാ അഭിഭുബെജർ ആശുപത്രിയിലെ റസ്റ്റോറന്റിലാണ് ഇവ ലഭിക്കുക. 

കഞ്ചാവ് ഇലകൾ ഭക്ഷണത്തിൽ ചെറിയ അളവിൽ ഇടുന്നത് രോഗികൾക്ക് വേഗം സുഖംപ്രാപിക്കാൻ സഹായിക്കുമെന്നാണ് ഇവർ പറയുന്നത്. മരിജുവാനയെക്കുറിച്ച് പഠനം നടത്തുന്ന ആശുപത്രിയാണിത്.  കഞ്ചാവ് ഇലകളുടെ സാലഡും ഇവിടെ ലഭിക്കും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More