Home> World
Advertisement

സൗജന്യ ഭക്ഷണ വിതരണത്തിനിടയില്‍ തിക്കിലും തിരക്കിലുംപെട്ട് പത്ത് മരണം

ബംഗ്ലാദേശിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. ചിറ്റഗോങ് മേയറായിരുന്ന എവിഎം മൊഹിയൂദ്ദീൻ ചൗധരിയുടെ മരണത്തെ തുടർന്ന് നടന്ന കർമങ്ങളുടെ ഭാഗമായി നടത്തിയ സൗജന്യ ഭക്ഷണ വിതരണത്തിനിടയിലാണ് സംഭവം.

സൗജന്യ ഭക്ഷണ വിതരണത്തിനിടയില്‍ തിക്കിലും തിരക്കിലുംപെട്ട് പത്ത് മരണം

ധാക്ക: ബംഗ്ലാദേശിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. ചിറ്റഗോങ് മേയറായിരുന്ന എവിഎം മൊഹിയൂദ്ദീൻ ചൗധരിയുടെ മരണത്തെ തുടർന്ന് നടന്ന കർമങ്ങളുടെ ഭാഗമായി നടത്തിയ സൗജന്യ ഭക്ഷണ വിതരണത്തിനിടയിലാണ് സംഭവം. 

ആളുകൾ തിരക്ക് കൂട്ടിയതോടെ ചിലർ നിലത്തുവീണു. വീണുകിടക്കുന്നവരുടെ ദേഹത്തുകൂടി കയറിയിറങ്ങിയതാണ് അപകടത്തിന് കാരണം.

ജമാൽഖർ മേഖലയിൽ റിമ കമ്മ്യൂണിറ്റി സെന്ററിന്‍റെ പ്രവേശന കവാടത്തിലാണ് അപകടം നടന്നത്. പതിനായിരക്കണക്കിനാളുകളാണ് ഭക്ഷണം വാങ്ങുന്നതിനായി ഇവിടെ എത്തിയത്. 

ഗേറ്റ് തുറന്നതോടെ ആളുകൾ തിരക്കിട്ട് അകത്തേക്ക് കയറി. ഇരുപത് പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. 

ഭക്ഷണം ആവശ്യത്തിനുണ്ടെന്നും എല്ലാവർക്കും നൽകുമെന്നുമുള്ള അനൗൺസ്‌മെന്റ് ശ്രദ്ധിക്കാനും ആളുകൾ തയ്യാറായില്ല. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

Read More