Home> World
Advertisement

വിഷാദം...ഉത്കണ്ഠ...കോവിഡ് ബാധിച്ചവരിൽ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ

ഓക്സ്ഫഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാ​ഗം പ്രൊഫസർ പോൾ ഹാരിസണാണ് പഠനത്തിന് നേതൃത്വം നൽകിയത്.

വിഷാദം...ഉത്കണ്ഠ...കോവിഡ് ബാധിച്ചവരിൽ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ

കോവിഡ് ബാധിച്ചവരിൽ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ. 1,53,848 കോവിഡ് രോ​ഗികളുടെ ഡാറ്റ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ബിഎംജെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാ​ഗം പ്രൊഫസർ പോൾ ഹാരിസണാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കോവിഡ് ബാധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ആളുകളിൽ മാനസിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുവെന്നാണ് പഠനത്തിൽ നിന്ന് മനസ്സിലായതെന്ന് പോൾ ഹാരിസൺ പറയുന്നു. കോവിഡ് ബാധിച്ച 39 ശതമാനം പേരിൽ വിഷാദവും 35 ശതമാനം പേരിൽ ഉത്കണ്ഠയും ബാധിച്ചതായി കണ്ടെത്തി. കോവിഡ് ബാധിച്ച 41 ശതമാനം പേരിൽ കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി.

കോവിഡ് ​ഗുരുതരമായി ബാധിച്ചവരിൽ കൂടുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായതായും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായും പഠനത്തിൽ കണ്ടെത്തി. കോവിഡ് ബാധിക്കുന്നതിന് രണ്ട് വർഷം മുൻപ് വരെ മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഇല്ലാത്തവരെയും മാനസിക രോ​ഗത്തിന് ചികിത്സ സ്വീകരിക്കാത്തവരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു പഠനം നടത്തിയത്. അതിനാൽ, വാക്സിനെടുക്കാത്ത കോവിഡ് ബാധിച്ചവരായിരുന്നു പഠനത്തിന് വിധേയരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More