Home> World
Advertisement

ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

ജപ്പാനിലെ ടോക്കിയോയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാന്‍റെ കാലാവസ്ഥാവിജ്ഞാനീയ ഏജൻസി അറിയിച്ചു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

അതേസമയം, 5.9 തീവ്രതയാണ്  രേഖപ്പെടുത്തിയതെന്ന് യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രം അറിയിച്ചത്. ടോക്കിയോയിലെ ഡൈഗോ പട്ടണത്തില്‍ നിന്ന്‍ 18 കിലോമീറ്റര്‍ അകലെ  വടക്ക്-വടക്കുകിഴക്കന്‍ തീരത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ബുധനാഴ്ച വൈകിയാണ് ഭൂചലനം.

Read More