Home> World
Advertisement

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നു സ്ലോവേനിയ

യൂറോപ്യന്‍ രാഷ്ട്രമായ സ്ലൊവേനിയ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ലൊവേനിയക്ക് പിന്നാലെ മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളായ ലക്‌സംബര്‍ഗ്, അയര്‍ലണ്ട്, ബെല്‍ജിയം എന്നിവയും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നു സ്ലോവേനിയ

ലുബ്ലിയാന: യൂറോപ്യന്‍ രാഷ്ട്രമായ സ്ലൊവേനിയ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ലൊവേനിയക്ക് പിന്നാലെ മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളായ ലക്‌സംബര്‍ഗ്, അയര്‍ലണ്ട്, ബെല്‍ജിയം എന്നിവയും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇത് സംബന്ധിച്ചു സ്ലൊവേനിയന്‍ പാര്‍ലമെന്റിന്‍റെ വിദേശകാര്യ സമിതിയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി ജനുവരി 31ന് വോട്ടെടുപ്പ് നടത്താനും പാര്‍ലമെന്റില്‍ ഫെബ്രുവരിയില്‍ വോട്ടെടുപ്പ് നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

രാജ്യത്തെ പ്രധാന മൂന്ന് സഖ്യകക്ഷി പാര്‍ട്ടികള്‍ക്കും പലസ്തീന് സ്വതന്ത്ര പദവി നല്‍കുന്നതിനോട് അനുകൂല തീരുമാനമാണെന്ന് സ്ലൊവേനിയന്‍ പ്രധാനമന്ത്രി മിറോ സിറാര്‍ നേരത്തെ പറഞ്ഞിരുന്നു.
പലസ്തീന്‍റെ രാഷ്ട്രപദവി അംഗീകരിക്കുന്നത് സംബന്ധിച്ച് 2014 മുതല്‍ പരിഗണനയിലുള്ള കാര്യമാണെന്ന് ഇസ്രയേലിലെ സ്ലൊവേനിയ അംബാസഡര്‍ ബാര്‍ബര്‍ സുസ്‌നിക് നേരത്തെ പറഞ്ഞിരുന്നു.

 

 

Read More