Home> World
Advertisement

Shocking Video: തീകൊണ്ടുള്ള പ്രകടനത്തിനിടെ മുഖത്തേക്ക് തീ പടർന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Fire Breathing Stunt: തീ കൊണ്ടുള്ള പ്രകടനത്തിനിടെ ഒരു മനുഷ്യന്റെ മുഖത്തേക്ക് തീപടർന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Shocking Video: തീകൊണ്ടുള്ള പ്രകടനത്തിനിടെ മുഖത്തേക്ക് തീ പടർന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

തീകൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ പലപ്പോഴും നമ്മൾ സർക്കസിലും മറ്റും കണ്ടിട്ടുണ്ട്. അത്തരത്തിൽ തീ കൊണ്ടുള്ള പ്രകടനത്തിനിടെ ഒരു മനുഷ്യന്റെ മുഖത്തേക്ക് തീപടർന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ധനം വായിൽ നിറച്ച് തീ ജ്വാലയ്ക്ക് മുകളിലേക്ക് ഊതുകയാണ് ചെയ്യുന്നത്. ഈ പ്രകടനം നടത്തുന്നയാളുടെ വായിൽ നിന്ന് തീജ്വാലകൾ സഞ്ചരിക്കുന്നത് പോലെ കാണികൾക്ക് തോന്നും.

വളരെയധികം പരിശീലനവും ഏകാ​ഗ്രതയും സുരക്ഷാ നടപടികളും വേണ്ട പ്രകടനമാണിത്. ഈ സ്റ്റണ്ട് ചെയ്യുന്നവർ മണ്ണെണ്ണയും ശുദ്ധീകരിച്ച മണമില്ലാത്ത വിളക്ക് എണ്ണയും പോലുള്ള കത്തുന്ന ദ്രാവകങ്ങൾ വായിൽ നിറയ്ക്കുന്നു. തുടർന്ന് കയ്യിലുള്ള തീ നാളത്തിലേക്ക് ഈ ഇന്ധനം സ്പ്രേ ചെയ്യുന്നത് പോലെ തുപ്പുന്നു. ഇപ്പോൾ തീ ആളിക്കത്തുന്നത് കാണാൻ സാധിക്കും.

ഇത്തരം പ്രകടനങ്ങൾക്ക് വളരെയധികം സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എങ്കിലും, പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ അത് വളരെ ​ഗുരുതരമാകും. ഒരാൾ ഇത്തരത്തിൽ തീ കൊണ്ട് പ്രകടനം നടത്തുന്ന പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ 
വീണ്ടും വൈറലാകുകയാണ്.

ഒരാൾ തീകൊണ്ട് പ്രകടനം നടത്തുന്നതും തീ ആളിപ്പടരുമ്പോൾ അയാളുടെ മുഖം മുഴുവൻ കത്തുന്നതും വീഡിയോയിൽ കാണാം. ചുറ്റുമുള്ളവർ അയാളെ സഹായിക്കാൻ ഓടിക്കൂടുന്നതും വീഡിയോയിൽ കാണാം. അൽപ്പ നിമിഷങ്ങൾക്കുള്ളിൽ തന്നെ തീ അണയ്ക്കുന്നു. ഇയാൾ ഭാ​ഗ്യവാനായിരുന്നതിനാൽ തീ അണച്ച് അയാളെ രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ, എപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താൻ സാധിക്കില്ല. അതിനാൽ, അത്തരം പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് എപ്പോഴും വിട്ടുനിൽക്കുന്നതാണ് നല്ലതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ഭൂരിഭാ​ഗ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More