Home> World
Advertisement

Shocking News: ടോയ്‌ലറ്റിൽ പോയ ആളുടെ സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചു..!

ജംഗിൾ സഫാരിക്കിടെ ടോയ്‌ലറ്റ് ഉപയോഗിച്ച ആൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇയാൾ ശുചിമുറിയിൽ ഇരിക്കുന്നതിനിടെയാണ് മൂർഖൻ ഇയാളുടെ സ്വകാര്യ ഭാഗത്ത് ആക്രമണം നടത്തിയത്.

Shocking News: ടോയ്‌ലറ്റിൽ പോയ ആളുടെ സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചു..!

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ (South Africa) ജംഗിൾ സഫാരി (Jungle Safari) ആസ്വദിക്കാൻ പോയ ആളുടെ സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചു. ഒടുവിൽ ആളെയും അയാളുടെ സ്വകാര്യഭാഗത്തെയും രക്ഷിക്കാൻ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. 

47 കാരനായ ഡച്ച് പൗരൻ ശുചിമുറി ഉപയോഗിക്കുമ്പോഴായിരുന്നു സംഭവം.  ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് മൂർഖൻ (Cobra) ഇയാളെ കടിച്ചതെന്നാണ് ‘മിറർ’ (Mirror) റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം ഏകദേശം മൂന്ന് മണിക്കൂറോളം ഇയാൾ അതേ അവസ്ഥയിൽ തുടർന്നു. ശേഷം അദ്ദേഹത്തെ 350 കിലോമീറ്റർ അകലെയുള്ള ഒരു ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. 

Also Read: viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!

ഇതിനിടയിൽ വ്യക്തിയുടെ സ്വകാര്യഭാഗത്ത് നീറ്റലും കഠിനമായ വേദനയും അനുഭവപ്പെടാൻ തുടങ്ങി. ആ വേദന പതിയെ പതിയെ നെഞ്ചിലെത്തി. മൂർഖൻ ഒരാളുടെ സ്വകാര്യഭാഗം ആക്രമിക്കുന്ന ആദ്യ സംഭവമാണിതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

Private Part ന്റെ നിറം മാറി (Changed color of Private Part)

ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേക്കും സ്വകാര്യഭാഗങ്ങളും വൃഷണസഞ്ചിയും പൂർണമായും വീർക്കുകയും ഇരുണ്ട പർപ്പിൾ നിറമാവുകയും ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ഇയാളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. മൂർഖൻ ഒരാളുടെ സ്വകാര്യഭാഗത്ത് കടിച്ച സംഭവം ഇതിനുമുമ്പ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ട്രോമ സെന്ററിലെ ഡോക്ടറും പറഞ്ഞു.

Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം

Reconstructive Surgery നടത്തേണ്ടി വന്നു

ദക്ഷിണാഫ്രിക്കയിലെ നിബിഡ വനങ്ങൾ ധാരാളം വിഷപ്പാമ്പുകളുടെ ആവാസ കേന്ദ്രമാണ്. ചിലപ്പോൾ ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്നമായി മാറാറുണ്ട്. പാമ്പുകടിയേട്ട നിരവധി പേർക്ക് തന്റെ ജീവൻ നഷ്ടപ്പെടാറുണ്ട്. ഭാഗ്യമെന്ന് പറഞ്ഞാൽ മതി കാരണം 3 മണിക്കൂർ വൈകി ആശുപത്രിയിൽ എത്തിയിട്ടും ഡച്ച് പൗരനെ രക്ഷിക്കാൻ കഴിഞ്ഞു. ഇരയുടെ സ്വകാര്യ ഭാഗത്ത് Reconstructive Surgery നടത്തേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More