Home> World
Advertisement

സീഷെല്‍സില്‍ സൈനികര്‍ക്കായുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ദ്വീപ് രാഷ്ടമായ സീഷെല്‍സില്‍ സൈനികര്‍ക്കായുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ പ്രധാന്യം ഇന്ത്യയ്ക്ക് ഉറപ്പാക്കാനാവും. വിക്ടോറിയയില്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് ഇന്ത്യയ്ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടത്.

സീഷെല്‍സില്‍ സൈനികര്‍ക്കായുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ദ്വീപ് രാഷ്ടമായ സീഷെല്‍സില്‍ സൈനികര്‍ക്കായുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ പ്രധാന്യം ഇന്ത്യയ്ക്ക് ഉറപ്പാക്കാനാവും. വിക്ടോറിയയില്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് ഇന്ത്യയ്ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടത്.

ധാരാളം ഇന്ത്യന്‍ വംശജരുള്ള രാജ്യമായ സീഷെല്‍സില്‍ ഭരണകൂടങ്ങള്‍ക്ക് ഭീഷണിയുണ്ടായ സന്ദര്‍ഭങ്ങളില്‍ ഇന്ത്യയുടെ സൈനികര്‍ അവിടെ എത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു. കടല്‍ക്കൊള്ള,​ സമുദ്ര സുരക്ഷ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുക,​ അനധികൃത മത്സ്യബന്ധനം,​ മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയവ തടയുക എന്നതാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

Read More