Home> World
Advertisement

ട്രംപിന് 'കല്യാണ'വും മരിയയ്ക്ക് 'പാലുകാച്ചും', വിവാദങ്ങള്‍ക്ക് തുടക്കമിട്ട് സെനറ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്‌

അമേരിക്കയെ മുഴുവന്‍ ഇരുട്ടിലാക്കി തിങ്കളാഴ്ച വൈകുന്നേരം സൂര്യന്‍ ചന്ദ്രനു പിന്നില്‍ മറഞ്ഞു. നട്ടുച്ചക്കു പോലും കുറ്റാക്കൂരിരുട്ട്. അമേരിക്ക രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പൂര്‍ണ്ണ സൂര്യഗ്രഹണമാണ് കഴിഞ്ഞ ദിവസം നടന്നത്.

ട്രംപിന് 'കല്യാണ'വും മരിയയ്ക്ക് 'പാലുകാച്ചും',  വിവാദങ്ങള്‍ക്ക് തുടക്കമിട്ട് സെനറ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്‌

വാഷിങ്ടണ്‍: അമേരിക്കയെ മുഴുവന്‍ ഇരുട്ടിലാക്കി തിങ്കളാഴ്ച വൈകുന്നേരം സൂര്യന്‍ ചന്ദ്രനു പിന്നില്‍ മറഞ്ഞു. നട്ടുച്ചക്കു പോലും കുറ്റാക്കൂരിരുട്ട്. അമേരിക്ക രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പൂര്‍ണ്ണ സൂര്യഗ്രഹണമാണ് കഴിഞ്ഞ ദിവസം നടന്നത്.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ നടന്ന ഏറ്റവും പ്രധാനപ്പെട്ട സൂര്യഗ്രഹണമാണിത്. അതിനാല്‍ത്തന്നെ സംഭവം നാസ തത്സമയം സംപ്രേക്ഷണവും ചെയ്തിരുന്നു.

സൂര്യഗ്രഹണം സാധാരണ നഗ്നനേത്രങ്ങള്‍കൊണ്ട് വീക്ഷിച്ചാല്‍ കണ്ണിന്‍റെ കാഴ്ച ശക്തിയെ ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. എന്നാല്‍ അമേരിക്കയിലെ പ്രസിഡന്റിന് ഇതൊന്നും പ്രശ്നമേയല്ല! രാജ്യത്തെ പൂര്‍ണ്ണമായും ഇരുട്ടിലാക്കിയ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഒട്ടും കൂസലില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ ഞെട്ടിച്ചു.

ഏകദേശം ഇതേ സമയത്തു തന്നെയാണ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി അംഗവും സെനറ്ററുമായ മരിയ ഷാപ്പെല്ല നദാല്‍ ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

മിസൌറിയില്‍ നിന്നുള്ള ഡെമോക്രാറ്റിക്‌ പാര്‍ട്ടി അംഗമാണ് മരിയ. ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ മരിയ പോസ്റ്റ്‌ ചെയ്തതിനെത്തുടര്‍ന്ന് എഫ്.ബി.ഐയും അന്വേഷണത്തിനായി രംഗത്തെത്തി. മാത്രമല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗങ്ങള്‍ ഇവരുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മരിയ പറയുന്നത്. രാജിവെയ്ക്കുന്ന കാര്യം ചിന്തിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ട്രംപിനെ താന്‍ അങ്ങേയറ്റം വെറുക്കുന്നുവെന്നും അയാള്‍ തനിക്ക് തുടര്‍ച്ചയായി തലവേദന സൃഷ്ടിക്കുന്നുവെന്നും മരിയ പോസ്റ്റില്‍ പറയുന്നുണ്ട്. 

പെട്ടെന്നുണ്ടായ കോപത്താലാണ് അങ്ങനെ പ്രതികരിച്ചതെന്നും നോവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മരിയ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാലും മരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്.

Read More