Home> World
Advertisement

Russia Ukraine War: പ്രതീക്ഷകളോടെ ലോകം; യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് ബെലാറൂസ് അതിർത്തിയിൽ

Russia-Ukraine War: യുക്രൈൻ - റഷ്യ പോരാട്ടം ഒരാഴ്ച കഴിയുമ്പോൾസമാധാന പ്രതീക്ഷയുമായി രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. ചർച്ച നടക്കുന്നത് പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ്.

Russia Ukraine War: പ്രതീക്ഷകളോടെ ലോകം; യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് ബെലാറൂസ് അതിർത്തിയിൽ

കീവ്: Russia-Ukraine War: യുക്രൈൻ - റഷ്യ പോരാട്ടം ഒരാഴ്ച കഴിയുമ്പോൾ സമാധാന പ്രതീക്ഷയുമായി രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. ചർച്ച നടക്കുന്നത് പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ്.  ഇന്നത്തെ ഈ ചർച്ചയിൽ വെടിനിർത്തൽ പ്രധാന വിഷയമാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ റഷ്യയുടെ എല്ലാ ഉപാധികളും അംഗീകരിക്കാൻ ഒരുക്കമല്ലെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്.

Also Read: Russia -Ukraine War : യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളുടെ സാഹചര്യം മോശം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

സൈനിക പിന്മാറ്റമായിരിക്കും ഈ ചർച്ചയിൽ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം. ഇതിനിടയിൽ യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തിൽ 141 രാജ്യങ്ങൾ അനുകൂല വോട്ട് രേഖപ്പെടുത്തി.  എന്നാൽ അഞ്ച് രാജ്യങ്ങൾ പ്രമേന്നിരുന്നു. പ്രമേയത്തെ എതിർത്തത് റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ്.

Also Read: Russia-Ukraine War: ഞങ്ങളോടൊപ്പം യുദ്ധത്തിനെത്തൂ, വിസ ഇല്ലാതെ വരാൻ ലോകത്തിനോട് പറഞ്ഞ് യുക്രൈൻ

ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനുമാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. യുദ്ധത്തിൽ തങ്ങളുടെ 498 സൈനികർ മരിച്ചെന്നും സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ഇത്രയും ആൾനാശമുണ്ടായതെന്നും റഷ്യ വെളിപ്പെടുത്തി. കൂടാതെ 1597 സൈനികർക്ക് പരിക്കേറ്റുവെന്നും 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More