Home> World
Advertisement

പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ മരിച്ചു, 100ലേറെപ്പേര്‍ക്ക് പരിക്കേറ്റു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയിലെ പൊലീസ് ട്രെയിനിങ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 118 പേര്‍ക്ക് പരിക്കേറ്റു.

പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ മരിച്ചു, 100ലേറെപ്പേര്‍ക്ക് പരിക്കേറ്റു

ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയിലെ പൊലീസ് ട്രെയിനിങ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 118 പേര്‍ക്ക് പരിക്കേറ്റു. 

ബലൂചിസ്ഥാന്‍റെ തലസ്ഥാനമായ ക്വറ്റയില്‍, സര്യാബ് റോഡില്‍ സ്ഥിതി ചെയ്യുന്ന പോലീസ് ട്രെയിനിംഗ് അക്കാദമിക്കു നേരെ തിങ്കളാഴ്ച രാത്രി 11.10 ഓടെയാണ് ഭീകരാക്രമണം നടന്നത്. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

പോലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമികളെ സുരക്ഷാസേന വധിച്ചു. ഭീകരാക്രമണം നടക്കുന്ന സമയത്ത് ഏകദേശം 700 ട്രെയിനികള്‍ അക്കാദമിയിലുണ്ടായിരുന്നു.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ബോംബ് സ്ഫോടനത്തിനു തയാറായെത്തിയ ഭീകരരില്‍ ഒരാളെ പൊലീസ് ഏറ്റമുട്ടലില്‍ വധിച്ചു. രണ്ടുപേര്‍ സ്വയം ജീവനൊടുക്കി. ഏറ്റുമുട്ടല്‍ പുലര്‍ച്ചെ നാലുവരെ നീണ്ടുനിന്നു.

അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണെന്നാണ് സംശിക്കുന്നത്. വിഘടനവാദികള്‍ തീവ്രവാദികളും തമ്മില്‍ അഭിപ്രായ വിത്യാസമുണ്ടായിരുന്ന ബലൂചിസ്താനില്‍ നേരത്തെയും ഭീകരാക്രമണം നടന്നിരുന്നു. മുന്‍പ് ഇവിടെ നടന്ന ആക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read More