Home> World
Advertisement

ഫിലിപ്പ് രാജകുമാരൻ ഔദ്യോഗിക പദവികളില്‍നിന്നു വിരമിച്ചു

ബ്രി​​​ട്ടീ​​​ഷ് രാ​​​ജ്ഞി എ​​​ലി​​​സ​​​ബ​​​ത്ത് രണ്ടിന്‍റെ ഭ​​​ർ​​​ത്താ​​​വും എ​​​ഡി​​​ൻ​​​ബ​​​റോ ഡ്യൂ​​​ക്കു​​​മാ​​​യ ഫി​​​ലി​​​പ്പ് രാ​​​ജകുമാരൻ ഔ​​​ദ്യോ​​​ഗി​​​ക പദവികളില്‍നിന്നും വി​​​ര​​​മി​​​ച്ചു. ബെക്കിങ്ഹാം കൊട്ടാരമാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടത്.

ഫിലിപ്പ് രാജകുമാരൻ ഔദ്യോഗിക പദവികളില്‍നിന്നു വിരമിച്ചു

ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് രാ​​​ജ്ഞി എ​​​ലി​​​സ​​​ബ​​​ത്ത് രണ്ടിന്‍റെ ഭ​​​ർ​​​ത്താ​​​വും എ​​​ഡി​​​ൻ​​​ബ​​​റോ ഡ്യൂ​​​ക്കു​​​മാ​​​യ ഫി​​​ലി​​​പ്പ് രാ​​​ജകുമാരൻ ഔ​​​ദ്യോ​​​ഗി​​​ക പദവികളില്‍നിന്നും വി​​​ര​​​മി​​​ച്ചു. ബെക്കിങ്ഹാം കൊട്ടാരമാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടത്.

ജൂണില്‍ 96 വയസ് പൂര്‍ത്തിയാകുന്ന ഫിലിപ്പ് രാജകുമാരന്‍ സ്വമേധയാ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് കൊട്ടാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എലിസബത്ത് രാജ്ഞി പൂര്‍ണ മനസ്സോടെ തീരുമാനത്തെ പിന്തുണച്ചു. വിരമിച്ചാലും ആഗസ്റ്റ് വരെയുള്ള ഔദ്യോഗിക പരിപാടികളില്‍ ഫിലിപ്പ് രാജകുമാരന്‍ പങ്കെടുക്കും. ‍ പുതിയ ക്ഷണങ്ങള്‍ സ്വീകരിക്കില്ല. എലിസബത്ത് രാജ്ഞി ചുമതലകളില്‍ തുടരുമെന്നും കൊട്ടാരവൃത്തങ്ങള്‍ വ്യക്തമാക്കി.

ഏ​​​റ്റ​​​വും അ​​​ധി​​​കം കാ​​​ലം ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി വ​​​ഹി​​​ച്ച​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് തൊണ്ണൂറ്റാറുകാ​​​ര​​​നാ​​​യ ഫി​​​ലി​​​പ്പ് രാ​​​ജകുമാരനാ​​​ണ്. ഇ​​​ന്ന​​​ലെ ത​​​ന്‍റെ അ​​​വ​​​സാ​​​ന ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​യാ​​​യ റോ​​​യ​​​ൽ മ​​​റീ​​​ൻ​​​സി​​​ന്‍റെ 1664 ഗ്ലോ​​​ബ​​​ൽ ച​​​ല​​​ഞ്ച് പ​​​രേ​​​ഡി​​​ൽ സം​​​ബ​​​ന്ധി​​​ച്ച​​​ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു വി​​​ര​​​മി​​​ക്ക​​​ൽ. ബ​​​ക്കിം​​​ഗ്ഹാം കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ​​​വ​​​ച്ചു ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ റോ​​​യ​​​ൽ മ​​​റീ​​​ൻ​​​സ് ക്യാ​​​പ്റ്റ​​​ൻ ജ​​​ന​​​റ​​​ൽ ആ​​​യ ഫി​​​ലി​​​പ്പ് രാ​​​ജകുമാരൻ മ​​​റീ​​​നു​​​ക​​​ളു​​​ടെ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ചു. 

 
തൊണ്ണൂറാം ജന്‍മദിനത്തില്‍ തന്നെ വിരമിക്കുന്നതിനെക്കുറിച്ച് ഫിലിപ്പ് രാ​​​ജകുമാരന്‍ ചിന്തിച്ചിരുന്നു. നിലവില്‍ 780 ഓളം സംഘടനകളുടെ അംഗത്വമോ പ്രസിഡന്‍റ് പദവിയോ വഹിക്കുന്ന ആളാണ് ഫി​​​ലി​​​പ്പ് രാജകുമാരന്‍.

ന​​​വം​​​ബ​​​റി​​​ൽ ഫി​​​ലി​​​പ്പ് രാ​​​ജകുമാരന്‍റെ​​​യും എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ​​​യും എഴുപതാം വി​​​വാ​​​ഹ വാ​​​ർ​​​ഷി​​​ക​​​മാ​​​ണ്.

Read More