Home> World
Advertisement

കുപ്പി വെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക്

വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യമുണ്ടെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കുപ്പി വെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക്

മിയാമി: വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യമുണ്ടെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

9 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളിലെ വെള്ളത്തില്‍ വലിയ തോതില്‍ പ്ലാസ്റ്റിക് അംശമുണ്ടെന്ന് കണ്ടെത്തിയത്.

ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, യുഎസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നായി ശേഖരിച്ച 250 കുപ്പികളിലെ 93% സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തി.

അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂര്‍ ലൈഫ്, ബിസ്ലേരി, എപുറ, ജെറോള്‍സ്‌റ്റെയ്‌നര്‍, മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുള്‍ ഉള്‍പെട്ട പഠനത്തില്‍ പ്ലാസ്റ്റിക് മൂടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ വകഭേദമായ പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ ട്രെപ്താലെറ്റ് എന്നിവ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. 

കുപ്പികളില്‍ വെള്ളം നിറച്ച ശേഷം മൂടിയിടുന്ന നിര്‍മ്മാണ പ്രക്രിയയിലാണ് പ്ലാസ്റ്റിക് ശകലങ്ങള്‍ കടന്നുകൂടുന്നതെന്ന് എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ മാസണ്‍ പറഞ്ഞു.

ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിക്കുന്നത് ഓട്ടിസം, കാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത എന്നിവയിലേക്ക് വരെ നയിക്കുമെന്നും മാസണ്‍ വ്യക്തമാക്കി.

 

Read More