Home> World
Advertisement

നവാസ് ഷെരിഫ്: ഭാവി ഇന്ന്

നിര്‍ണ്ണായകമായ പാ​​​​​​നാമ​​​​​​​​​​ഗേ​​​​​​റ്റ് അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കേ​​​​​​സി​​​​​​ൽ പാ​കിസ്ഥാന്‍ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ഇ​​ന്നു വി​​ധി പ​​റ​​യും. ലോകം ഉറ്റുനോക്കുന്ന ഈ സുപ്രധാനവിധി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി നവാ​​​​​​സ് ഷ​​​​​​രീ​​​​​​ഫി​​ന്‍റയും മകള്‍ മറിയത്തിന്‍റെയും രാഷ്‌ട്രീയ​​ഭാ​​വി നി​​ർ​​ണ​​യി​​ക്കു​​ന്ന ഒന്നാണ്.

നവാസ് ഷെരിഫ്: ഭാവി ഇന്ന്

ഇ​​​​​​സ്‌​​​​​​ലാ​​​​​​മാ​​​​​​ബാ​​​​​​ദ്: നിര്‍ണ്ണായകമായ പാ​​​​​​നാമ​​​​​​​​​​ഗേ​​​​​​റ്റ് അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കേ​​​​​​സി​​​​​​ൽ പാ​കിസ്ഥാന്‍ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ഇ​​ന്നു വി​​ധി പ​​റ​​യും. ലോകം ഉറ്റുനോക്കുന്ന ഈ സുപ്രധാനവിധി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി നവാ​​​​​​സ് ഷ​​​​​​രീ​​​​​​ഫി​​ന്‍റയും മകള്‍ മറിയത്തിന്‍റെയും രാഷ്‌ട്രീയ​​ഭാ​​വി നി​​ർ​​ണ​​യി​​ക്കു​​ന്ന ഒന്നാണ്. 

ഷ​​രീ​​ഫി​​ന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ കേസില്‍ രാവിലെ 11:30 നു ​​സു​​പ്രീം​​കോ​​ട​​തി​​യി​​ലെ ഒ​​ന്നാം നമ്പര്‍ മുറിയി​​ലാ​​യി​​രി​​ക്കും ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത്. വിധി എതിരായാല്‍ ഷ​​രീ​​ഫ് രാ​​ജി​​വ​​യ്ക്കേ​​ണ്ടി​​വ​​രും. 

ക​​​​​​ള്ള​​​​​​പ്പ​​​​​​ണം വെ​​​​​​ളു​​​​​​പ്പി​​​​​​ച്ച് ല​​​​​​ണ്ട​​​​​​നി​​​​​​ൽ നാ​​​​​​ലു ഫ്ളാ​​​​​​റ്റു​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​സ്വ​​​​​​ത്തു സമ്പാദിച്ചു എന്നാണ് ​​​​​ഷ​​രീ​​ഫ് കു​​ടും​​ബ​​ത്തി​​ന് എ​​തി​​രേ​​യു​​ള്ള ആ​​രോ​​പ​​ണം.

കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും, ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും  ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ്‌ താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്. 

അതിനിടെ വി​​ധി നവാസ് ഷ​​രീ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യാ​​ലും പ്ര​​തി​​കൂ​​ല​​മാ​​യാ​​ലും താ​​ൻ കാ​​ബി​​ന​​റ്റി​​ൽ​​നി​​ന്നും പാ​​ർ​​ല​​മെ​​ന്‍റി​​ൽ​​ നി​​ന്നും രാ​​ജി​​വ​​യ്ക്കു​​മെ​​ന്നും ത​​നി​​ക്കു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ദ​​ത്തി​​ൽ മോ​​ഹ​​മി​​ല്ലെ​​ന്നും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യാ​​യ ചൗ​​ധ​​രി നി​​സാ​​ർ അ​​ലി ഖാ​​ൻ വ്യ​​ക്ത​​മാ​​ക്കി. 

Read More