Home> World
Advertisement

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി പാക്കിസ്ഥാന്‍

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന്‍ പാക്‌ റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദിന്‍റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഈ മിസൈല്‍ പരീക്ഷണം.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ സംഘര്‍ഷം കടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ മിസൈല്‍ പരീക്ഷണം നടത്തി പാക്കിസ്ഥാന്‍.

290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആണവ വാഹകശേഷിയുള്ള ഘാസ്നവി (Ghaznavi)  എന്ന മിസൈലാണ് പാക്കിസ്ഥാന്‍ ഇന്നലെ രാത്രി പരീക്ഷിച്ചത്. 

മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ വക്താവ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബലൂചിസ്ഥാനിലെ സോന്‍മിയാനി ടെസ്റ്റിംഗ് റേഞ്ചില്‍ വെച്ചാണ്‌ പരീക്ഷണം നടത്തിയത്.

മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് വ്യോമപാത അടയ്ക്കുന്നതായി ഇന്നലെ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കിയിരുന്നു.


വിവിധ പോര്‍മുഖങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് ഇത്.

സി.ജെ.സി.എസ്.സി ആന്‍ഡ് സര്‍വീസസ് ചീഫ്‌സ് അംഗങ്ങളെ അഭിനന്ദിക്കുന്നെന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ടീമിനെ അഭിനന്ദിക്കുകയും രാജ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന്‍ പാക്‌ റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദിന്‍റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഈ മിസൈല്‍ പരീക്ഷണം.

ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റഷീദ് അഹമ്മദിന്‍റെ പ്രസ്താവന. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പരാമര്‍ശം.

ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് നേരത്തെതന്നെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു.

Read More