Home> World
Advertisement

ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി, അഭിനന്ദിച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി; കണ്ടുപഠിക്കാന്‍ സോഷ്യല്‍ മീഡിയ!!

പ്രധാനമന്ത്രി മോദിയെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു.

ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി, അഭിനന്ദിച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി; കണ്ടുപഠിക്കാന്‍ സോഷ്യല്‍ മീഡിയ!!

ഇസ്ലാമബാദ്: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ചൗധരിയെ ട്രോളി സോഷ്യല്‍ മീഡിയ. 

ചന്ദ്രയാന്‍ ദൗത്യത്തിന് വേദനി ഇന്ത്യ നടത്തിയ പ്രയത്നത്തെ അഭിനന്ദിച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോത്തെ ഷെറി൦ഗ് പങ്കുവച്ച ട്വീറ്റ് താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍ നിറയുന്നത്. 

ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡി൦ഗ് നടത്തുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായതിനെ തുടര്‍ന്നാണ്‌ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ടത്. 

ഇതിനെ പരിഹസിച്ചായിരുന്നു പാക് മന്ത്രിയുടെ ട്വീറ്റ്. 'ചന്ദ്രനില്‍ ഇറങ്ങേണ്ടതിനു പകരം കളിപ്പാട്ടം മുംബൈയില്‍ ഇറങ്ങി’ - ഇതായിരുന്നു ഫവാദിന്‍റെ പരിഹാസ ട്വീറ്റ്. 

എന്നാല്‍, പകുതിയിലധികവും വിജയമായിരുന്ന ചന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചായിരുന്നു ലോത്തെയുടെ ട്വീറ്റ്. 

പ്രധാനമന്ത്രി മോദിയെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. 

ഇന്ത്യയെയും ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും ഓര്‍ത്ത് അഭിമാനിക്കുകയാണെന്നാണ് ലോത്തെ പറഞ്ഞത്. 

അവസാന നിമിഷങ്ങളില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും ഇന്ത്യ കാഴ്ചവച്ച ധൈര്യവും കഠിനാധ്വാനവും പ്രശംസനീയമാണ് എന്നും അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രിയെ നന്നായി അറിയാമെന്നു പറഞ്ഞ അദ്ദേഹം മോദിയും ഐഎസ്ആര്‍ഒയും ഈ ദൗത്യം ഒരിക്കല്‍ പൂര്‍ത്തിയാക്കും എന്നും വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഫവാദ്, ലോത്തെയെ കണ്ടു പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ അഭിപ്രായം.

ഉപഗ്രഹം എന്ന് ഉച്ചരിക്കാൻ പോലും അറിയാത്ത ആളാണ് പാക്കിസ്ഥാന്‍റെ സാങ്കേതിക മന്ത്രി, ഇത്ര നിരക്ഷരമായ രീതിയിൽ അർദ്ധരാത്രി ഇന്ത്യയെ പരിഹസിക്കാൻ എന്തു യോഗ്യതയാണ് പാക്കിസ്ഥാൻ മന്ത്രിക്കുള്ളത്, തുടങ്ങി നിരവധി പരിഹാസങ്ങളും ട്രോളുകളുമാണ് സമൂഹ മാധ്യമങ്ങളില്‍  പ്രത്യക്ഷപ്പെട്ടത്. 

രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാൻ-2 ദൗത്യത്തിന്‍റെ അവസാന ഘട്ടത്തിലാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. 

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ സമീപം വരെ വിക്രം ലാൻഡറിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു. 

Read More