Home> World
Advertisement

2017 ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചു; മൂണ്‍ലൈറ്റ് മികച്ച ചിത്രം, ലാ ലാ ലാൻഡിന് ആറു പുരസ്കാരങ്ങള്‍

എണ്‍പത്തിഒന്‍പതാം അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബേരി ജെങ്കിൻസ് സംവിധാനം ചെയ്ത മൂൺലൈറ്റ് മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച സംവിധായകൻ ലാ ലാ ലാൻഡ് ഒരുക്കിയ ഡാമിയൻ ഷാസെലാണ്.

2017 ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചു; മൂണ്‍ലൈറ്റ് മികച്ച ചിത്രം, ലാ ലാ ലാൻഡിന് ആറു പുരസ്കാരങ്ങള്‍

ലോസ്ആഞ്ചൽസ്: എണ്‍പത്തിഒന്‍പതാം അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബേരി ജെങ്കിൻസ് സംവിധാനം ചെയ്ത മൂൺലൈറ്റ് മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച സംവിധായകൻ ലാ ലാ ലാൻഡ് ഒരുക്കിയ ഡാമിയൻ ഷാസെലാണ്. 

മാഞ്ചെസ്റ്റർ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്ലെക്ക് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ലാ ലാ ലാൻഡിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്റ്റോൺ മികച്ച നടിക്കുള്ള പുരസ്കാരം നേടി. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാൻഡ് ആകെ ആറു പുരസ്കാരങ്ങൾ നേടി. 

ലാലാ ലാൻഡിലെ മികച്ച പ്രകടനത്തിന് എമ്മ സ്റ്റോണെ മികച്ച നടിയായി തെരഞ്ഞെടുത്തപ്പോൾ കേസി അഫ്ലക് മികച്ച നടനായി. മാഞ്ചസ്റ്റർ ബൈ ദ സീയിലെ പ്രകടനമാണ് കേയ്സി അഫ്ലകിനെ പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്. 

മികച്ച ചിത്രമായി ആദ്യം ലാലാ ലാൻഡിനെ പ്രഖ്യാപിക്കുകയും പിന്നീട് അത് തിരുത്തി മൂൺലൈറ്റ് എന്നാക്കുകയുമായിരുന്നു. ആകെ മൂന്ന് പുരസ്കാരങ്ങൾ മൂൺലൈറ്റ് നേടി. അതേസമയം, ആറു പുരസ്കാരങ്ങൾ വാരിക്കൂട്ടി ലാലാ ലാൻഡ് മുന്നിലെത്തി.

ഓസ്കറിലെ ഇന്ത്യൻ പ്രതീക്ഷയായ ദേവ് പട്ടേലിനെ പിന്തള്ളി സഹനടനുള്ള പുരസ്കാരം മഹർഷാ അലി  നേടി. 7 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ‌ വിലക്കേർപ്പെടുത്തിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയത്തിൽ പ്രതിഷേധിച്ച് ഓസ്കർ ചടങ്ങുകൾ ബഹിഷ്കരിച്ച ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി ചിത്രം സെയിൽസ്മാൻ മികച്ച വിദേശ ഭാഷാ ചിത്രമായി. 

ഓസ്കാര്‍ പ്രഖ്യാപനത്തില്‍ നിന്ന്

* മികച്ച ചിത്രം: മൂൺലൈറ്റ്
* മികച്ച നടൻ: കാസെ അഫ്ലെക്ക്, ചിത്രം: മാൻചെസ്റ്റർ ബൈ ദ സീ
* മികച്ച നടി: എമാ സ്റ്റോൺ, ചിത്രം: ലാ ലാ ലാൻഡ്
* മികച്ച സംവിധായകൻ: ഡാമിയൻ ഷാസെൽ, ചിത്രം: ലാ ലാ ലാൻഡ്
* മികച്ച സഹനടൻ: മഹെർഷലാ അലി, ചിത്രം: മൂൺലൈറ്റ്
* മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെൻസസ്
* മികച്ച തിരക്കഥ: കെന്നത്ത് ലോനെർഗാൻ, ചിത്രം: മാൻചെസ്റ്റർ ബൈ ദ സീ
* മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിൻസ്, ചിത്രം: മൂൺലൈറ്റ്
* മികച്ച വിദേശഭാഷാ ചിത്രം: ദ് സെയിൽസ്‍മാൻ
* മികച്ച ഛായാഗ്രഹണം: ലിനസ് സാൻഡ്ഗ്രെൻ, ചിത്രം: ലാ ലാ ലാൻഡ്
* മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിൻ ഹർവിറ്റ്സ്, ചിത്രം: ലാ ലാ ലാൻഡ്
* മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാർസ്, ചിത്രം: ലാ ലാ ലാൻഡ്
* ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ
* ഡോക്യുമെന്റ്‌റി (ഷോർട്ട് സബ്ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്സ്
* ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): സിങ്
* വിഷ്വൽ എഫക്റ്റ്സ്: ജംഗിൾ ബുക്ക്
* ഫിലിം എഡിറ്റിങ്: ജോൺ ഗിൽബേർട്ട് ചിത്രം: ഹാക്ക്സോ റിഡ്ജ്
* പ്രൊഡക്ഷൻ ഡിസൈൻ: ഡേവിഡ് വാസ്ക്കോ, സാൻഡി റെയ്നോൾഡ്സ്. ചിത്രം: ലാ ലാ ലാൻഡ്
* മികച്ച ആനിമേറ്റഡ് ഷോർ‌ട്ട് ഫിലിം: പൈപ്പർ

Read More