Home> World
Advertisement

Israel ഭരണമാറ്റത്തിലേക്ക്; സഖ്യം രൂപീകരിച്ച് പ്രതിപക്ഷ പാർട്ടികൾ

സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ പ്രതിപക്ഷ സഖ്യത്തിന് ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് പ്രസിഡന്റ് റൂവൻ റിവ്ലിനെ അറിയിച്ചു

Israel ഭരണമാറ്റത്തിലേക്ക്; സഖ്യം രൂപീകരിച്ച് പ്രതിപക്ഷ പാർട്ടികൾ

ജറുസലേം: ഇസ്രയേലിൽ പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിച്ചു. പുതിയ സർക്കാർ (Government) രൂപീകരിക്കാനും ധാരണയായി. ഇതോടെ ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് വിരാമമാകുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ പ്രതിപക്ഷ സഖ്യത്തിന് (Opposition) ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് പ്രസിഡന്റ് റൂവൻ റിവ്ലിനെ അറിയിച്ചു.

ആദ്യ രണ്ട് വർഷം തീവ്ര വലതുപക്ഷ പാർട്ടിയായ യമിനയുടെ നേതാവ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും (Prime minister). അടുത്ത രണ്ട് വർഷം യയ്ർ ലപീദ് പ്രധാനമന്ത്രിയാകും. സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രയേൽ പാർലമെന്റ് സെനറ്റിൽ നടക്കുന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടാനായാൽ മാത്രമേ സർക്കാർ രൂപീകരിക്കാനാകൂ. ഏഴ് മുതൽ 12 ദിവസത്തിനുള്ളിൽ ഈ വോട്ടെടുപ്പ് (Election) നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: Chinese Vaccine Sinovac ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതി

രണ്ട് മാസം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിയാതെ വന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലിക്കുഡ് പാർട്ടി തലവൻ നെതന്യാഹുവിനെ സർക്കാരുണ്ടാക്കാന‍് പ്രസി‍ഡന്റ് ക്ഷണിച്ചിരുന്നു. ലിക്കുഡ് പാർട്ടിക്ക് 52 സീറ്റാണ് ലഭിച്ചത്. ഭരണപക്ഷ വിരുദ്ധ സഖ്യത്തിന് 57 സീറ്റും നേടാനായി. എന്നാൽ നെതന്യാഹുവിന് സെനറ്റിൽ പിന്തുണ നേടാൻ കഴിഞ്ഞില്ല. ഇതോടെ ലപീദിന് അവസരം ലഭിച്ചു. തീവ്ര വലതുപക്ഷ പാർട്ടി യമിനയുടെയും അറബ് കക്ഷി റാആമിന്റെയും പിന്തുണ നേടിയ ലപീദ് സർക്കാരുണ്ടാക്കാൻ വേണ്ട പിന്തുണ നേടി.

ALSO READ: Clashes in Afghanistan: നൂറോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

പുതിയ സർക്കാർ ഇസ്രയേലി പൗരന്മാരുടെയും തങ്ങൾക്ക് വോട്ട് നൽകിയവരുടെയും നൽകാത്തവരുടെയും സേവനത്തിനായി പ്രവർത്തിക്കുമെന്ന് ലപീദ് പറഞ്ഞു. എതിരാളികളെ ബഹുമാനിക്കുന്നതിനോടൊപ്പം ഇസ്രയേലി സമൂഹത്തെ ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യുമെന്നും ലപീ​ദ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More