Home> World
Advertisement

Omicron covid variant | ന്യൂയോർക്കിൽ കോവിഡ് കേസുകളിൽ വർധന; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്ക് ​ഗവർണർ കാത്തി ഹോചുൾ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡ് രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യവും കൂടി മുൻനിർത്തിയാണ് തീരുമാനം.

Omicron covid variant | ന്യൂയോർക്കിൽ കോവിഡ് കേസുകളിൽ വർധന; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: സൗത്ത് ആഫ്രിക്കയിൽ (South Africa) കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ (Covid new variant Omicron) യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ന്യൂയോർക്കിൽ (New York) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ​ന്യൂയോർക്ക് ​ഗവർണർ കാത്തി ഹോചുൾ ആണ് അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചത്. കോവിഡ് രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യവും കൂടി മുൻനിർത്തിയാണ് തീരുമാനം.

ന്യൂയോർക്കിൽ ഒമിക്രോൺ വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്നതിനും അടിയന്തരമല്ലാത്ത സേവനങ്ങൾ പരിമിതപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കാത്തി ഹോചുൾ പറഞ്ഞു. ഉത്തരവ് ഡിസംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും.

ALSO READ: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു

2022 ജനുവരി 15 വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ശേഷം സാഹചര്യം വിലയിരുത്തി നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ഒരുമാസത്തോളമായി പ്രതിദിനം മുന്നൂറിലധികം കോവിഡ് കേസുകളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ്, യുകെ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ കോവിഡ് വകഭേദം അതിവേ​ഗം പടരുന്നതാണെന്നാണ് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്.

ALSO READ: PM Modi | കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതലയോ​ഗം വിളിച്ച് പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ കോവിഡ്  വകഭേദം യൂറോപ്പിലും കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

യൂറോപ്പിൽ ബെൽജിയത്തിലാണ്  ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദത്തിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ  വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ALSO READ: South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും, ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍

കൂടുതൽ അപകടകാരിയായ കൊറോണ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്  ഏര്‍പ്പെടുത്തി.  യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡിന്‍റെ പുതിയ  വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നിരുന്നു.

പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. വാക്സിനുകളെ പ്രതിരോധിക്കാനുള്ള കഴിവും പുതിയ വകഭേദത്തിനുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ മറികടക്കാൻ കരുത്തുള്ളതാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More